Latest News

പഴക്കം ചെന്ന മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ; 'ഭ്രമയുഗം' ടീസര്‍ കാണാം

Malayalilife
topbanner
 പഴക്കം ചെന്ന മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ; 'ഭ്രമയുഗം' ടീസര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍, 'കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും' എന്ന വോയിസോവറോടെ ആരംഭിക്കുന്ന ടീസര്‍ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ദുരൂഹതകള്‍ ഒളിപ്പിക്കുന്ന സിനിമയാണ് 'ഭ്രമയുഗം' എന്ന് തെളിയിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ടീസറില്‍ ഭയത്താല്‍ കണ്ണുകള്‍ കലങ്ങിയ അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തെയും കാണാം. 

2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച 'ഭ്രമയുഗം' കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും 2024ന്റെ തുടക്കത്തില്‍ 'The Age of Madness' എന്ന Taglineനോടെ പുറത്തുവിട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്. 

ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി.

Read more topics: # ഭ്രമയുഗം
Bramayugam Teaser OUT

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES