സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ജാന്മണി ദാസ് മലയാളികള്‍ക്ക് പ്രിയങ്കരിയായത് ബിഗ്ബോസ് ആറാം സീസണില്‍ വന്നതു മുതലാണ്. തുടക്കത്തില്‍ ജാന്മണിക്കും ജാന്മണിയുടെ നിഷ്കളങ്കമായ സംസാരത്തിനും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ജാന്മണിയുടെ പെരുമാറ്റം കാരണം പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞു. പിന്നാലെ പൊട്ടിക്കരഞ്ഞ് ബിഗ്ബോസില്‍ നിന്നും പുറത്തായ ജാന്മണി തന്റെ കരിയര്‍ ലോകത്ത് സജീവമാണ്.
ഇപ്പോഴിതാ, ഇന്നലെ രാത്രി ഒരു പ്രോഗ്രാമിനായി കോഴിക്കോട് എത്തിയ ജാന്മണി ദാസിനും ഹൗസില്‍ സഹ മത്സരാര്‍ത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാറിനും ഉണ്ടായ അനുഭവമാണ് രൂക്ഷമായ പ്രതികരണ വീഡിയോയാക്കി സോഷ്യല്‍ മീഡിയാ പേജില്‍ നല്‍കിയിരിക്കുന്നത്.
അള്‍ട്ടിമേറ്റ് ഫാഷന്‍ വീക്ക് 2024 എന്ന പരിപാടിയിലേക്ക് അതിഥിയായിട്ടാണ് ജാന്മണിയും അഭിഷേകും സംഘാടകര്‍ ക്ഷണിച്ചതു പ്രകാരം ഇന്നലെ കോഴിക്കോട് എത്തിയത്. മണിക്കൂറുകളോളം യാത്ര ചെയ്തു ഇരുവരും കോഴിക്കോട് എത്തിയപ്പോള്‍ @ultimatestylefashionweek_ @iqbal_muthutty_ എന്നിവരങ്ങുന്ന ടീം ഒട്ടും പ്രൊഫഷണല്‍ അല്ലാതെയാണ് ഞങ്ങളോട് പെരുമാറിയത്.
റെഡിയാകുവാന് ഒരു മുറി ലഭിക്കാന്‍ ഞങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഒടുക്കം റെഡിയായി കഴിഞ്ഞപ്പോള്‍ അവര്‍ ഫോണ്‍ കോള്‍ എടുക്കുന്നില്ല. ഇന്ന് ഇവന്റ് ദിവസം, രാവിലെ 11 മണിക്ക് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒരുങ്ങി വൈകുന്നേരം ആറു മണി വരെ കാത്തിരുന്നിട്ടും അവര്‍ കോളുകളൊന്നും എടുത്തില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും നല്‍കാമെന്നേറ്റ പണവും നല്‍കിയില്ല, യാത്രാ ചെലവും നല്‍കിയില്ല. തുടര്‍ന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇരുവരും പോവുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും ഇവരില്ലാതെ തന്നെ പരിപാടി ആരംഭിച്ചിരുന്നു. തുടര്‍ന്ന് പരാതിയുമായി കോഴിക്കോട് നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവര്‍ പരാതി സ്വീകരിച്ചില്ല. തുടര്‍ന്നാണ് വീഡിയോയുമായി രംഗത്തു വന്നത്..