Latest News

ബോളിവുഡ് ഹൊറര്‍ ചിത്രം 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി; മഞ്ജുളികയായി വിദ്യ ബാലന്‍ വീണ്ടും

Malayalilife
 ബോളിവുഡ് ഹൊറര്‍ ചിത്രം 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി;  മഞ്ജുളികയായി വിദ്യ ബാലന്‍ വീണ്ടും

ബോളിവുഡ് ഹൊറര്‍ ചിത്രം 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലന്‍ വീണ്ടുമെത്തുമ്പോള്‍, മാധുരി ദീക്ഷിത്തും മറ്റൊരു പ്രധാന വേഷത്തിലെത്തും. 

3.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് പുറത്തുവന്നത്. നവംബര്‍ ഒന്നിന് ദീപാവലി റിലീസായാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക.രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ഈ മൂന്നാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യന്‍, തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരും താരനിരയിലുണ്ട്.

മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയാണ് ഭൂല്‍ ഭുലയ്യ ഹിന്ദിയില്‍ എത്തിയത്. പ്രിയദര്‍ശനായിരുന്നു സംവിധാനം. ശോഭന അവതരിപ്പിച്ച വേഷത്തില്‍ വിദ്യാ ബാലനെത്തി.2007ല്‍ റിലീസ് ചെയ്ത 'ഭൂല്‍ ഭുലയ്യ'യുടെയും 2022 ല്‍ റിലീസ് ചെയ്ത 'ഭൂല്‍ ഭുലയ്യ' രണ്ടാം ഭാഗത്തിന്റെയും സീക്വല്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Bhool Bhulaiyaa 3 Official Trailer Kartik Aaryan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES