Latest News

സംവിധായകനും നായകനുമായി ഭീമന്‍ രഘു; ഉപജീവനത്തിനായി തെങ്കാശിയില്‍ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ കഥ പറയുന്ന ചാണ ട്രെയ്ലര്‍ പുറത്തിറങ്ങി

Malayalilife
സംവിധായകനും നായകനുമായി ഭീമന്‍ രഘു; ഉപജീവനത്തിനായി തെങ്കാശിയില്‍ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ കഥ പറയുന്ന ചാണ ട്രെയ്ലര്‍ പുറത്തിറങ്ങി

ടനായും വില്ലനായും കൊമേഡിയനായും മലയാളസിനിമയില്‍ സജീവമായ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ചാണ' ട്രെയിലര്‍ എത്തി. സിനിമയില്‍ പ്രധാനകഥാപാത്രത്തില്‍ എത്തുന്നതും താരം തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. ...

ഭീമന്‍ രഘുവെന്ന അഭിനേതാവിനെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ചിത്രത്തില്‍ കാണാനാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ബാലചന്ദ്ര മേനോന്‍ ആണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കിയത്.
പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, സമ്മോഹ്, രഘു ചന്ദ്രന്‍, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു, മുരളീധരന്‍ നായര്‍, അജിത്ത്, മണികണ്ഠന്‍,  മീനാക്ഷി ആദിത്യ, സിനി സാനു, സൗമ്യ തുടങ്ങി നാടകരംഗത്തെ പല പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ ശശീന്ദ്രന്‍ കണ്ണൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം അജി അയിലറ,   കലാസംവിധാനം അജയ് വര്‍ണ്ണശാല, ഗാനരചന ലെജിന്‍ ചെമ്മാനി, പിആര്‍ഒ പി ആര്‍ സുമേരന്‍. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുളളത്. അതിലൊന്ന് ഭീമന്‍ രഘു ആലപിച്ചതാണ്. 

Bheeman Raghu Trailer Chaana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES