Latest News

സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും; സാരമില്ല കാലം മാറി; മറുപടിയുമായി അശ്വതി ശ്രീകാന്ത്

Malayalilife
 സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ  ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും; സാരമില്ല കാലം മാറി; മറുപടിയുമായി അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി പങ്കുവയ്ക്കുന്ന പോസിറ്റീവായ വീഡിയോകള്‍ക്ക് താഴെയും ചിലര്‍ നെഗറ്റീവ് കമന്റുകളുമായി എത്തിയിരിക്കുകയാണ്. എന്നാൽ iഅത്തരത്തില്‍ അശ്വതി നടത്തിയ ഒരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

പെണ്‍കുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു അശ്വതിയുടെ പോസ്റ്റ്. ‘പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രധാന്യം. എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ’, എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഈ കുറിപ്പിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്. ‘ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാന്‍ ശ്രമിക്ക്, എന്നിട്ട് പറയാം കാര്യം’ എന്നായിരുന്നു കമന്റ്.

ഈ കമന്റിന് അശ്വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘അവനവന് ഇഷ്ടമുള്ള വസ്ത്രം ഇടാനും, അഭിപ്രായം പറയാനും സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്ബോള്‍ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും. സാരമില്ല കാലം മാറി, ഇനി അങ്ങോട്ട് ഇതൊക്കെ ശീലമാവും’, എന്നായിരുന്നു അശ്വതി മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ച്‌ രംഗത്തെത്തിയത്.

Aswathy sreekanth words about negative comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES