Latest News

നാല് ബംഗാളികള്‍ രണ്ട് സൈഡില്‍ നിന്നിട്ട് മണ്ണ് വലിച്ച് കടലിലേക്കിട്ടാല്‍ തീരാവുന്നതേയുള്ളു നിന്റെ ജപ്പാന്‍; സൗബിനും സുരാജും ഒന്നിച്ചെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
 നാല് ബംഗാളികള്‍ രണ്ട് സൈഡില്‍ നിന്നിട്ട് മണ്ണ് വലിച്ച് കടലിലേക്കിട്ടാല്‍ തീരാവുന്നതേയുള്ളു നിന്റെ ജപ്പാന്‍; സൗബിനും സുരാജും ഒന്നിച്ചെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25. രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.നടന്‍ മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. 

വയസന്‍ കഥാപാത്രമായി എത്തുന്ന സുരാജും റോബോട്ടുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.ഫോഴ്‌സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങി വന്‍ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്.

സാനു ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലാണ് സംഗീതം. നവംബര്‍ 8ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Android Kunjappan Version Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES