നടി എമി ജാക്സണ് ആണ്‍കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.കാമുകനും ഭാവി വരനുമായ ജോര്‍ജിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ബ്രിട്ടണിലെ മാതൃദിനത്തില്‍ ആണ് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗര്‍ഭകാലത്തെ ഓരോ സുന്ദര നിമിഷങ്ങളും എമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം
തമിഴ് ചിത്രമായ മദ്രാസ് പട്ടണത്തിലൂടെയാണ് ആമി സിനിമയിലേക്ക് എത്തുന്നത്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യതത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0 ആണ് അവസാനമായി ആമി അഭിനയിച്ച ചിത്രം. 27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം.

