Latest News

നടി എമി ജാക്സണ്‍ വിവാഹിതയാകുന്നു; വിവാഹത്തിനായി കാമുകനായ ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കിനും മകനുമൊപ്പം ഇറ്റലിയിലേക്ക് പറന്ന് താരം; ചിത്രങ്ങളും കുറിപ്പും പങ്ക് വച്ച് നടി 

Malayalilife
 നടി എമി ജാക്സണ്‍ വിവാഹിതയാകുന്നു; വിവാഹത്തിനായി കാമുകനായ ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കിനും മകനുമൊപ്പം ഇറ്റലിയിലേക്ക് പറന്ന് താരം; ചിത്രങ്ങളും കുറിപ്പും പങ്ക് വച്ച് നടി 

തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്സണ്‍. താരം വിവാഹിതയാവുകയാണ്. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കാണ് വരന്‍. ഇറ്റലിയിലെ അമാല്‍ഫി കോസ്റ്റിലാണ് വിവാഹം നടക്കുക. വിവാഹത്തിനായി കുടുംബ സമേതം ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ് താരം

പ്രതിശ്രുത വരനും താരത്തിന്റെ മകനും ഉള്‍പ്പടെയുള്ളവരാണ് എമി ജാക്സനൊപ്പമുള്ളത്. താരം തന്നെയാണ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹിതരാവാം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ നടിക്ക് ആശംസകളുമായി എത്തുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് എഡ് എമിയെ പ്രപ്പോസ് ചെയ്തത്. ആല്‍പ്സ് പര്‍വത നിരകളില്‍ നിന്നുള്ള പ്രപ്പോസല്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. എഡ് വെസ്റ്റ് വിക്കുമായി രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് എമി. 2021ലാണ് ഒരു പരിപാടിക്കിടെ ഇരുവരും കണ്ടുമുട്ടുന്നത്. 2022 ഇരുവരും പ്രണയം വെളിപ്പെടുത്തുകയായിരുന്നു. നേരത്തെ ജോര്‍ജ് പനയോട്ടോയുമായി താരത്തിന്റെ വിവാഹ വിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തിലാണ് താരത്തിന് ഒരു മകനുള്ളത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amy Jackson (@iamamyjackson)

Amy Jackson Ed Westwick wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES