Latest News

പേരില്‍ മാറ്റം വരുത്തി ആലിയ ഭട്ട്; പേരില്‍ കപൂര്‍ എന്ന് കൂടി ചേര്‍ത്ത വെളിപ്പെടുത്തല്‍ നടത്തിയത് ടിവി ഷോയ്ക്കിടെ

Malayalilife
 പേരില്‍ മാറ്റം വരുത്തി ആലിയ ഭട്ട്; പേരില്‍ കപൂര്‍ എന്ന് കൂടി ചേര്‍ത്ത വെളിപ്പെടുത്തല്‍ നടത്തിയത് ടിവി ഷോയ്ക്കിടെ

ബോളിവുഡിലെ ഇപ്പോഴാത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്
വളരെ പെട്ടെന്നായിരുന്നു ആലിയ ഭട്ടിന്റെ വിവാഹവും മകള്‍ റാഹാ കപൂറിന്റെ ജനനവും. നടന്‍ രണ്‍ബീര്‍ കപൂറിനെയാണ് ആലിയ വിവാഹം കഴിച്ചത്. താരം തന്റെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാരുണ്ട്.

ഇപ്പോഴിതാ പേരില്‍ മാറ്റം വരുത്തിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആലിയ.'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ സീസണ്‍ 2' ഷോയിലാണ് വെളുപ്പെടുത്തല്‍ നടത്തിയത്. ഷോയുടെ ട്രെയിലറില്‍ ആലിയയെ ആലിയ ഭട്ട് കപൂര്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ പേര് ആലിയ കൂടെ കൂട്ടിയെന്ന് ചുരുക്കം. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്.

Read more topics: # ആലിയ ഭട്ട്
Alia Bhatt Kapoor Actor officially changed her name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക