Latest News

ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് ചവിട്ടി അഭിനയം; ഖത്തര്‍ എയര്‍വേയ്‌സിന് വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Malayalilife
ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത് ചവിട്ടി അഭിനയം; ഖത്തര്‍ എയര്‍വേയ്‌സിന് വേണ്ടി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ബോളിവുഡ് നടന്‍ അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനില്‍ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 

കഴിഞ്ഞ ദിവസം ആയിരുന്നു ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്. 'ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ' എന്ന തരത്തിലാണ് ട്വിറ്റര്‍ ഉള്‍പ്പെടയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്.

കറങ്ങുന്ന ഒരു ഡിജിറ്റല്‍ ഗ്ലോബിന് മുകളിലൂടെ താരങ്ങള്‍ നടക്കുന്നതായാണ് പരസ്യത്തിലുളള ദൃശ്യങ്ങള്‍. ഇതില്‍ അക്ഷയ് കുമാര്‍ നടക്കുമ്പോള്‍ ചവിട്ടുന്നത് ഇന്ത്യയുടെ ഭൂപടത്തിലാണ് എന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്.  

രാജ് മേത്ത സംവിധാനം ചെയ്യുന്ന സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇമ്രാന്‍ ഹാഷ്മി, ഡയാന പെന്റി, നുസ്രറത്ത് ബച്ചൂറ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ റീമേക്കാണ് സെല്‍ഫി. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായാണ് സെല്‍ഫിയില്‍ അക്ഷയ് കുമാര്‍ എത്തുന്നത്.

 

The Entertainers are all set to bring 100% shuddh desi entertainment to North America. Fasten your seat belts, we’re coming in March! ???? @qatarairways pic.twitter.com/aoJaCECJce

— Akshay Kumar (@akshaykumar) February 5, 2023
Akshay Kumar Qatar Airways Advertisement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES