Latest News

രാം ചരണ്‍ - ബുചി ബാബു സന ചിത്രത്തില്‍ ശിവരാജ് കുമാര്‍; ലുക്ക് ടെസ്റ്റിന്റെ വീഡിയോയുമായി അണിയറക്കാര്‍

Malayalilife
 രാം ചരണ്‍ - ബുചി ബാബു സന ചിത്രത്തില്‍ ശിവരാജ് കുമാര്‍; ലുക്ക് ടെസ്റ്റിന്റെ വീഡിയോയുമായി അണിയറക്കാര്‍

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള ശിവരാജ് കുമാറിന്റെ ലുക്ക് ടെസ്റ്റ് പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ലുക്ക് ടെസ്റ്റിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

 ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിന്റെ പതിനാറാം ചിത്രമാണ്. ആര്‍സി 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. 2024 നവംബറില്‍ മൈസൂരില്‍ നടന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് ഈ ചിത്രം ആരംഭിച്ചത്. അടുത്തിടെ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളും പൂര്‍ത്തിയായിരുന്നു. രാം ചരണ്‍ - ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, പിആര്‍ഒ - ശബരി

shivaRajkumar Look Test for RC16 Ram Charan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES