Latest News

ബിക്കിനി ചിത്രത്തിന് പിന്നാലെ പൂളില്‍ മത്സ്യകന്യകയെപ്പോലെ നീന്തുന്ന വീഡിയോ പങ്ക് വച്ച്‌ അഹാന കൃഷ്ണ; മാലിദ്വീപില്‍ അവധിയാഘോഷിച്ച്‌ നടി

Malayalilife
ബിക്കിനി ചിത്രത്തിന് പിന്നാലെ പൂളില്‍ മത്സ്യകന്യകയെപ്പോലെ  നീന്തുന്ന വീഡിയോ പങ്ക് വച്ച്‌ അഹാന കൃഷ്ണ; മാലിദ്വീപില്‍ അവധിയാഘോഷിച്ച്‌ നടി

സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് നടി അഹാന കൃഷ്ണ. മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് താരമിപ്പോള്‍. സ്വര്‍ഗം എന്നാണ് നടി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്. മാലിദ്വീപില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗാമില്‍ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്തിരുന്നു. 

മാലിദ്വീപ് എന്ന ഈ പറുദീസയില്‍ രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.ഇപ്പോളിതാ മാലിദ്വീപില്‍ നിന്ന് നടി പങ്കുവച്ച ഒരു വീഡിയോയാണ്  സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ളത്തില്‍ നീന്തുന്ന ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഹാന കൃഷ്ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്‌യുടെ ആദ്യ സംവിധാന സംരഭമായിരുന്നു തോന്നല്‍. മ്യൂസിക് വിഡിയോ ആയിട്ടാണ് തോന്നല്‍ എത്തിയത്. തോന്നല്‍ എന്ന മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകന്‍. അഹാന കൃഷ്ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന നിര്‍വഹിച്ചത്. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ അഞ്ജലി എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി,അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Read more topics: # അഹാന കൃഷ്ണ
Ahaana dream trip to the Maldives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES