ആദിപുരുഷ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. സിനിമയുടെ പ്രചാരണ പരിപാടികളില്‍ ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി നിരവധി ക്ഷേത്രങ്ങള്‍ ആണ് ഇവര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പ്രീ റിലീസ് തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
ശ്രീ.ശ്രീ.ശ്രീ ത്രിദാന്തി ചിന്നരാമാനുജ ജീയാര്‍ സ്വാമിജിയായിരുന്നു മുഖ്യാതിഥി. നടന്‍ പ്രഭാസ്, നടി കൃതി സനോണ്‍, സംവിധായകന്‍ ഓം റൗട്ട്, നിര്‍മാതാവ് ഭൂഷണ്കുമാര്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീത സംവിധായകരായ അജയ് - അതുല്‍, ഹരിചരണ്‍ എന്നിവര്‍ അണിനിരന്ന സംഗീത നിശ, ആദിപുരുഷിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൃത്ത പരിപാടി എന്നിവയും അരങ്ങേറി.
അതേ സമയം ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശ്രദ്ധനേടിയതോടെ ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്.ആദിപുരുഷ് സിനിമയുടെ നായികയും സംവിധായകനും തിരുപ്പതി ക്ഷേത്ര സവിധത്തില്‍ ചുംബിച്ചതിന്റെ പേരിലാണ് വിവാദം. നായിക കൃതി സനോനും സംവിധായകനായ ഓം റൗട്ടിന്റെയും പേരിലാണ് വിവാദം. ബിജെപിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൃതി സനോന്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് നടിയെ ആശ്‌ളേഷിച്ച ഓം ചുംബനം നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു രംഗത്തെത്തി.ഇത്തരം കോമാളിത്തരങ്ങള്‍ പവിത്രമായ ക്ഷേത്രസന്നിധിയില്‍ കാണിക്കേണ്ട കാര്യമുണ്ടോയെന്ന് രമേശ് നായിഡു ട്വീറ്റ് ചെയ്തു.
രാമായണ കഥ പ്രമേയമാകുന്ന ആദിപുരുഷ് ജൂണ്‍ 16 ന് റിലീസ് ചെയ്യും. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലിഖാനാണ്. നടന്‍ സണ്ണി സിങങ്ങും പ്രധാന വേഷത്തില്‍ എത്തുന്നു.