മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി വനിത വിജയകുമാര്‍. താരം ഇപ്പോൾ ബുദ്ധമതം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണവുമായ ജീവിതത്തിനു വേണ്ടിയാണ് മതം മാറിയതെന്ന് നടി പറയുന്നു. വനിത വിജയകുമാര്‍ ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
തമിഴ് നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. താരം അഭിനയ രംഗത്ത് വിജയിയുടെ നായികയായി ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിടും ചെയ്തു. 2019ല്‍ ബിഗ്‌ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു വനിത.
കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന വനിത താമസം ഒറ്റക്കാണ്. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിഞ്ഞത്. വലിയ കോലാഹലങ്ങളും വാര്‍ത്താ പ്രാധാന്യവും നേടിയ വിവാഹം നീണ്ട് നിന്നത് അഞ്ച് മാസം മാത്രമാണ്. പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി നിയമപരമായി വിവാഹമോചനം നേടാതെയാണ് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്.
പല സിനിമാ താരങ്ങളുള്‍പ്പെടെ മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ വനിതയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പിന്നീട് പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നിരുന്നു.