തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച താരവിവാഹമായിരുന്നു ന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെത്. താരത്തിന്റെത് ഇത് മൂന്നാം വിവാഹമാണ്. കഴിഞ്ഞ ജൂൺ 27 ന് ചെന്നൈയിൽ വെച്ചായിരുന്നു സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. വനിത മൂന്നാമതും വിവാഹിതയാവുന്നത് രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു. എന്നാൽ പീറ്റർ പോളിന്റെ ഇത് രണ്ടാം വിവാഹവുമായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞു എന്നുള്ള വാർത്ത അടുത്തിടെയായാണ് പുറത്ത് വന്നത്.
മൂന്നാം വിവാഹബന്ധവും വേർപിരിഞ്ഞെങ്കിലും വനിത ദുംഖിച്ചിരിക്കുവല്ല എന്നതിന്റെ തെളിവുകളാണ് സോഷ്യൽ മീഡിയയിലൂടെ വൃക്തമാകുന്നത്. എന്നാൽ ഇപ്പോൾ വനിതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ പോസ്റ്റിന് കമന്റ് സെഷൻ ഓഫ് ആക്കിയിരിക്കുകയാണ്. വീണ്ടും പ്രണയത്തിൽഎന്നാണ് കുറിച്ചിരിക്കുന്നത്. ഹാപ്പി അല്ലേ എന്നും ചോദിക്കുന്നു. നടൻ റിയാസ് ഖാന്റെ ഭാര്യ ഉമയെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.
താരം അടുത്തിടെ പുത്തൻ മേക്കോവറിലുള്ള ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വനിത ഏവർക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഇതുവരെ കണ്ടതില്‍ നിന്നും ശരീരഭാരം കുറച്ച് മോഡേണ്‍ വസ്ത്രങ്ങളിലാണ്. പുതിയൊരു ടാറ്റു കഴുത്തിന് താഴെ പതിപ്പിച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ടാറ്റു ആയി വനിത പതിപ്പിച്ചത് പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ്. ഇതെന്താണെന്ന് പറയാന്‍ പറ്റുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യം ഉയര്‍ന്ന് വരികയാണ്.