ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ വനിതയെ മലയാളികള്‍ക്കും പരിചയമാണ്. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ ചെയ്ത വനിത പത്തൊന്‍പതാം വയസിലാണ് ആദ്യം വിവാഹിതയായത്. നടന് ആകാശുമായിട്ടായിരുന്നു വനിതയുടെ വിവാഹം. എന്നാല്‍ 7വര്‍ഷത്തിനൊടുവില്‍ ഈ ബന്ധം പിരിഞ്ഞ വനിത രണ്ടാമതും വിവാഹം ചെയ്തു. ഇതിന്റെ ആയുസ് രണ്ടുവര്‍ഷം മാത്രമായിരുന്നു. രണ്ടു ബന്ധത്തിലുമായി 3 കുട്ടികള്‍ വനിതയ്ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വനിത ഇപ്പോള്‍ മൂന്നാമത് വിവാഹിതയായിരിക്കുന്നത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
പ്രണയത്തെപറ്റി താരം തുറന്നുപറഞ്ഞിരുന്നു. വനിതയുടെ യൂട്യൂബ് ചാനലിന് ടെക്നിക്കല്‍ സപോര്‍ട്ട് ചെയ്യാനെത്തിയാണ് പീറ്ററും വനിതയും അടുത്തത്. ഞാനറിയാതെ പോയ എന്റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞാന്‍ സുരക്ഷിതയും പരിപൂര്‍ണയുമായി എന്നായിരുന്നു വനിതയുടെ വാക്കുകള്‍. പീറ്ററാണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹം കഴിക്കാന്‍ തനിക്കും സമ്മതമായിരുന്നെങ്കിലും മക്കളും അംഗീകരിച്ചാലേ ബന്ധം മുന്നോട്ടു പോകൂ എന്ന വനിത പീറ്ററിനോട് പറഞ്ഞിരുന്നു. അവരോട് പീറ്റര്‍ സംസാരിച്ചു. അവര്‍ സമ്മതം നല്കി. ഇതാണ് എന്റെ ജീവിതത്തില്‍ നടക്കുന്ന ഏറ്റവും നല്ല കാര്യമെന്നും തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു എന്നും വനിത തുറന്നുപറഞ്ഞിരുന്നു. എന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയണ് ഞാന്‍ ജീവിച്ചത്. ഒരു പ്രാവശ്യം എനിക്ക് വേണ്ടി, എന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാനും ജീവിതം ആസ്വദിക്കാനും തീരുമാനിച്ചു. അപ്പോള്‍ എന്റെ കൈകള്‍ പിടിക്കാന്‍ ശക്തനായ ഒരാള്‍ കൂടെ വന്നു. കഠിനമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി എന്നും വനിത കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നത്.