Latest News

ചെന്നൈയിലെ വീട്ടുമുറ്റത്തെ പ്ലാവ് മുതൽ വാഴ വരെ പരിചയപ്പെടുത്തി നടി ഉർവശി; വീഡിയോ വൈറൽ

Malayalilife
ചെന്നൈയിലെ വീട്ടുമുറ്റത്തെ പ്ലാവ് മുതൽ വാഴ വരെ പരിചയപ്പെടുത്തി നടി ഉർവശി; വീഡിയോ വൈറൽ

ലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നിവയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഉര്‍വശി ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചെന്നെയിലെ വീടും പരിസരവും പരിചയപ്പെടുത്തുന്ന ഉര്‍വ്വശിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുകയാണ്.

ചെന്നൈയിലെ വീടിനു ചുറ്റുമുള്ള ലഭ്യമായ ചെറിയ സ്ഥലത്ത് ഒരുക്കിയ അനേകം കൃഷികള്‍ പരിചയപ്പെടുത്തുകയാണ് താരം. 2011ലാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് ഉര്‍വശി എത്തുന്നത്. മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ വലതുവശത്ത് ഒരു പ്ലാവിന്‍തൈ നട്ടിരിക്കുന്നത് കാണാം. മൂന്നു വര്‍ഷം പ്രായമുണ്ട് പ്ലാവിന്. അടുത്ത വര്‍ഷം കായ്ക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ വീട്ടില്‍ വലിയ പ്ലാവ് വേറെയുമുണ്ട്. അതില്‍ ചക്കകളുമുണ്ട്.

കേരളത്തിലെ മിക്ക വീടുകളിലും പ്ലാവ്, മാവ്, വാഴ തുടങ്ങിയവയെല്ലാമുണ്ട്. അത് എന്തുകൊണ്ട് ചെന്നൈയിലും ആയിക്കൂടാ എന്ന ചിന്തയാണ് ഇവിടെ പ്ലാവ് വയ്ക്കാന്‍ കാരണമായതെന്നു ഉര്‍വശി പറയുന്നു. പല തവണ വച്ചു നോക്കി. എന്നാല്‍, പിടിച്ചില്ല. അവസാനം ഒരെണ്ണം നന്നായി വളര്‍ന്നു. അതാണ് കായിച്ചത്. ഇത് നന്നായി വളര്‍ന്നതുകൊണ്ടാണ് ഗേറ്റിനു സമീപം മറ്റൊരു പ്ലാന്‍തൈകൂടി വച്ചത്. ചെന്നൈയില്‍ അധികമാരും പ്ലാവ് നടാറില്ല. വേര് കൂടുതല്‍ നീളത്തില്‍ വളരുന്നതിനാല്‍ വീടിന്റെ തറയ്ക്ക് ക്ഷതം സംഭവിക്കുമോ എന്ന ഭയമാണ് ഇതിനു കാരണം.

പ്ലാവില ഉപയോഗിച്ച് കുമ്പിള്‍ കുത്തിയാണ് കേരളത്തില്‍ കഞ്ഞി കുടിക്കുന്നതെന്നും താരം വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് എന്തൊക്കെ പാകം ചെയ്യാമെന്നും താരം വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

മുറ്റത്ത് വലിയൊരു നാരകം നില്‍ക്കുന്നു. ഏഴു വയസുണ്ട് നാരകത്തിന്. കായിച്ചുതുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. ഇവ കൂടാതെ മുല്ല, മാതളം, മാവ്, ലക്ഷ്മി തരു, സീതപ്പഴം, ഇരുമ്പന്‍പുളി, പേര, പപ്പായ, പാവല്‍ തുടങ്ങിയഫലവൃഷാദികള്‍ വീട്ടില്‍ ഉര്‍വ്വശി നട്ടുവളര്‍ത്തിയിട്ടുണ്ട്. വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്താറുണ്ടെന്നും താരം വീഡിയോയില്‍ പറയുന്നു.  

സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ പോലുള്ളവയില്‍ അവ നടാണമെന്നും ഉര്‍വ്വശി പറയുന്നു. തമിഴ് ചാനല്‍ പരിപാടിയിലാണ് ഉര്‍വ്വശി തന്റെ വീട് പരിയചപ്പെടുത്തിയത്. ഉര്‍വ്വശിയുടെ തമിഴ് ഒരുരക്ഷയും ഇല്ലെന്നാണ് മലയാളികളായ ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. താരം മലയാളം സംസാരിക്കുന്നതാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Actress urvarshi new video about home garden

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES