മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുരുടെ അമ്മയായ കവിയൂർ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ ചോറും സന്തോഷവും അതികം അനുഭവിച്ചിട്ടുമില്ല. എന്നാൽ കുറച്ചു നാളുകളായി സിനിമയില്‍ അത്ര സജീവമല്ല താരം. എന്നാൽ ഇപ്പോള്‍ താരത്തെ കാണാന്‍ പോയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഊര്‍മിള ഉണ്ണി.
കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷം അറിയിച്ചത്. ''പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.'' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വലിയ വട്ടപ്പൊട്ടു തൊട്ട് ഇരിക്കുന്ന പൊന്നമ്മയെയാണ് കാണുന്നത്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
ഇരുപതാം വയസ്സിലാണ് കവിയൂര്‍ പൊന്നമ്മ നാടകരംഗത്തു നിന്നും സിനിമയില്‍ എത്തുന്നത്. അന്നും ലഭിച്ചുകൊണ്ടിരുന്നത് തന്നേക്കാള്‍ ഇരട്ടിപ്രായമുള്ള നടന്മാരുടെ അമ്മവേഷം ആണ്. മോഹന്‍ലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂര്‍ പൊന്നമ്മയുണ്ടായിരുന്നു.
.