ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്; റിമയുടെ വാക്കുകളുടെ കുറിച്ച് നടി സുരഭി ലക്ഷ്മി

Malayalilife
topbanner
ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്; റിമയുടെ വാക്കുകളുടെ കുറിച്ച് നടി സുരഭി ലക്ഷ്മി

രുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. എന്നാൽ ഇപ്പോൾ സുരഭി  തുറന്ന് പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആവുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷവും തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി പറയുന്നു. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാര്‍ക്കിടയിലെ വിശ്വാസം. അതു കൊണ്ട് തന്നെ എത്ര കഴിവ് തെളിയിച്ചാലും അതികഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും.- സുരഭി പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ തന്റെ നാടായ നരിക്കുനിയില്‍ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ അന്ന് അവിടെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പറഞ്ഞു ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍ എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്.

എന്നാല്‍, ഇന്‍ഡസ്ട്രയില്‍ അത് വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ല എന്നൊരു തോന്നല്‍ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ അവസരം കുറയാന്‍ ഒരു കാരണമായി സുരഭി പറഞ്ഞു.

Actress surabhi lekshmi words about rima kallingal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES