Latest News

അന്നത്തെ ദിലീഷ് പോത്തനെ ഞാൻ പറ്റിച്ചിട്ടുണ്ട്; ഞങ്ങളുടെ കൂട്ടത്തിലെ ബ്രില്ല്യൻസ് രാജ്കുമാർ ആണ്; ദിലീഷ് പോത്തനെ പറ്റിച്ച കഥ പങ്കുവച്ച് സുരഭി ലക്ഷ്മി

Malayalilife
അന്നത്തെ ദിലീഷ് പോത്തനെ ഞാൻ പറ്റിച്ചിട്ടുണ്ട്; ഞങ്ങളുടെ കൂട്ടത്തിലെ ബ്രില്ല്യൻസ് രാജ്കുമാർ ആണ്; ദിലീഷ് പോത്തനെ പറ്റിച്ച കഥ പങ്കുവച്ച്  സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ സംവിധായകൻ ദിലീഷ് പോത്തനെ പറഞ്ഞ് പറ്റിച്ചതിന്റെ രസകരമായ അനുഭവം പറഞ്ഞ് നടി.

 ദിലീഷ് പോത്തനെയാണ് ഞാൻ പറ്റിച്ചിട്ടുള്ളത്.ദിലീഷ് പോത്തൻ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ വന്നപ്പോൾ ഒരു 106 കിലോയൊക്കെയുള്ള വലിയ തടിയനായിരുന്നു. ഞങ്ങളെല്ലാവരും ടുട്ടുമോൻ എന്നാണ് പഠിക്കുമ്പോൾ ഓമനപ്പേരിട്ട് വിളിച്ചുകൊണ്ടിരുന്നത്.പിന്നെയാണ് ബ്രില്ല്യൻസ് രാജകുമാരൻ ആയത് അദ്ദേഹം. ഞങ്ങളുടെ കൂട്ടത്തിലെ ബ്രില്ല്യൻസ് രാജ്കുമാർ ആണ്.

യൂണിവേഴ്‌സിറ്റി അഡ്മിഷന്റെ സമയത്ത് തിയേറ്ററിൽ അധികം ആളുകളൊന്നും ചേരാനുണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റിയിൽ നേരത്തെ പഠിച്ച ആളെന്ന നിലയിൽ ഞാൻ മാത്രമേ തിയേറ്റർ ഓപ്റ്റ് ചെയ്തിരുന്നുള്ളൂ. ഭരതനാട്യമായിരുന്നു.വേറെ മൂന്ന് പേർ വന്നിട്ടുണ്ട്, എന്ന് പറഞ്ഞപ്പോൾ ആരെടാ ആ മൂന്ന് പേര് എന്ന് നോക്കാൻ പോയി. അപ്പൊ ഈ തടിയൻ ഇരിക്കുന്നു. ഞാൻ കണ്ടിട്ട് വെറുതെ ഒരു അലക്ക് അലക്കി. ഏത് കോഴ്‌സിനാടാ താൻ വന്നിരിക്കുന്നത് എന്ന് ചോദിച്ചു, തിയേറ്ററിന് ചേരാൻ എന്ന് പറഞ്ഞു.തന്റേൽ എല്ലാ സർട്ടിഫിക്കറ്റും ഉണ്ടോ, എന്ന് ചോദിച്ചപ്പോൾ ഒന്നുരണ്ടെണ്ണം പോണ്ടിച്ചേരിയിലാണെന്ന് പറഞ്ഞു. ഇവിടെ ഭയങ്കര സ്ട്രിക്ടാണ്, തനിക്ക് ഇവിടെ ചേരാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞ് പേടിപ്പിച്ചു.

പൈസയൊക്കെ കൊണ്ടുവന്നിട്ടില്ലേ, ആദ്യം തന്നെ നമുക്ക് ഫീസ് അടച്ചേക്കാം, എന്ന് പറഞ്ഞ് പൈസ വാങ്ങി പോയി ഞാൻ ചേർന്നു. എടോ, ഞാൻ എന്തായാലും ചേർന്നിട്ടുണ്ട്, തനിക്ക് സർട്ടിഫിക്കറ്റ് ഒക്കെ വരാൻ രണ്ട് ആഴ്ച എടുക്കില്ലേ, ഞാൻ ഇവിടത്തെ വൈസ് ചെയർപേഴ്‌സണാണ് എന്ന് പറഞ്ഞു. ബാ നമുക്ക് കാന്റിനിൽ പോയി ചായ കുടിക്കാം എന്ന് പറഞ്ഞ് ഒരു ഉണ്ടമ്പൊരിയും ചായയും കുടിച്ചു, അങ്ങേരുടെ ചെലവില്. എന്റെ കയ്യിൽ പൈസയൊന്നുമില്ല. vv

Actress surabhi lekshmi words about dileesh pothan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES