മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇന്ന് നമ്മൾ എന്ന ചിത്രം കണ്ടവർക്കാർക്കും താരത്തിന്റെ അഭിനയ മികവ് എത്രത്തോളമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയാണോ എന്നതരത്തിലുള്ള ചര്‍ച്ച വിവാദമാകുന്നതിനിടയില്‍ തന്റെതായ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി സുഹാസിനി.
അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം.ഹിന്ദി നല്ല ഭാഷയാണ്. നിങ്ങള്‍ അത് പഠിക്കണം. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരോട് സംസാരിക്കണമെങ്കില്‍ ആ ഭാഷ പഠിക്കണം. തമിഴരും നല്ലവരാണ്. നമ്മള്‍ അവരോട് തമിഴില്‍ സംസാരിച്ചാല്‍ അവര്‍ സന്തോഷിക്കും. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരി അല്ലാതായി മാറില്ല’, സുഹാസിനി പറയുന്നു.
അതേസമയം, ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരിച്ച് ഗായകന്‍ സോനു നിഗവും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലെന്നാണ് പത്മശ്രീ ജേതാവായ ഗായകന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദി ദേശീയ ഭാഷയാണെന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ എവിടെയും എഴുതി വെച്ചിട്ടില്ലെന്ന് താരം പറയുന്നു.