Latest News

ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ ആക്ഷേപം കേള്‍ക്കുന്നുണ്ട്; പോലീസിനെ സമീപിച്ച്‌ നടി ശ്രുതി ദാസ്

Malayalilife
ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ  ആക്ഷേപം കേള്‍ക്കുന്നുണ്ട്; പോലീസിനെ സമീപിച്ച്‌ നടി ശ്രുതി ദാസ്

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ശ്രുതി ദാസ്. താരത്തെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നുവെന്ന് തുറന്ന് പറഞ്ഞു കൊണ്ട് താരം ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ്.  നടി പരാതി പോലീസിൽ അറിയിച്ചിരിക്കുകയാണ്. താന്‍ നിയമ നടപടി സോഷ്യല്‍ മീഡിയകളിലൂടെ ആക്ഷേപം നിരന്തരമായതോടെയാണ് സ്വീകരിച്ചതെന്നും ബംഗാളി നടിയായ ശ്രുതി വ്യക്തമാക്കി. രണ്ട് വര്‍ഷമായി താന്‍ ആക്ഷേപങ്ങള്‍ നേരിടുകയാണെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു. 

ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ താന്‍ ആക്ഷേപം കേള്‍ക്കുന്നുണ്ട്. നടിയാകാന്‍ താന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഇവിടെ വരെ എത്തിയത്. എന്നിട്ട് ഇപ്പോഴും തൊലിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയാണ്. ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചാണ് ആക്ഷേപം. തൊലിയുടെ നിറത്തെ കുറിച്ചുള്ള ആളുകളുടെ കളിയാക്കല്‍ കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും നടി പറഞ്ഞു.

 എഫ്‌ഐആര്‍ ശ്രുതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.  കൂടുതല്‍ തെളിവുകള്‍ ഇത് സംബന്ധിച്ച്‌ നടിയില്‍ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘം ശനിയാഴ്ച വീട്ടിലെത്തിയതായി നടി വ്യക്തമാക്കിയിരിക്കുകയാണ്.

Read more topics: # Actress sruthi das file a case
Actress sruthi das file a case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES