Latest News

മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്; ശോഭനയോട് പറഞ്ഞ് നടി മഞ്ജു വാര്യര്‍; സംഭവം വൈറൽ

Malayalilife
മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്; ശോഭനയോട് പറഞ്ഞ് നടി  മഞ്ജു വാര്യര്‍; സംഭവം വൈറൽ

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികമാരാണ് നടി മഞ്ജു വാര്യരും, ശോഭനയും. നിരവധി ആറാധാരം ഇരുവർക്കുമായി ഉള്ളത്. മികച്ച നർത്തകിമാരാണ് ഈ നായികമാർ. എന്നാൽ ഇപ്പോൾ നടി ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍  തുറന്ന് പറയുകയാണ്. എന്നാല്‍ മഞ്ജുവിനൊപ്പം തനിക്ക് ഒരു ഫാന്‍ മുമെന്റ് ആണെന്നാണ് ശോഭന പറയുന്നത്. മധുരം ശോഭനം എന്ന പരിപാടിയിലെ ഇരുവരുടെയും സംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 ശോഭന മഞ്ജുവിനോട്  മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദിച്ച ഒരു ചോദ്യം. ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴുകൈയോടെയാണ് മറുപടി നല്‍കിയത്. ”മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്.”
”ഞാന്‍ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ്” എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ശോഭനയുടെ അടുത്തിരുന്ന് തന്നെ ഈ പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മഞ്ജു പങ്കുവെച്ചിരുന്നു. ഓട്ടക്കണ്ണിട്ട് താന്‍ ചേച്ചിയെ ഇടക്ക് വീക്ഷിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ അടുത്ത് ഇരിക്കുമ്പോള്‍ എപ്പോഴും വേറെ ഒരു ലോകത്താണെന്ന് തോന്നും എന്ന് മഞ്ജു പറയുന്നു.മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.

ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്‍. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞു.

Actress sobhana and manju warrier program goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES