Latest News

നിവർത്തിയിട്ട കുറെ മനോഹര വസ്ത്രങ്ങളുടെ ഇടയിൽ ആശയക്കുഴപ്പത്തിൽ പെട്ട് നടി ശോഭന; താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
 നിവർത്തിയിട്ട കുറെ മനോഹര  വസ്ത്രങ്ങളുടെ ഇടയിൽ ആശയക്കുഴപ്പത്തിൽ പെട്ട് നടി ശോഭന; താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പം ശോഭന സമയം ചിലവിട്ടത്. ആരാധകര്‍ക്ക് അധികം മുഖം കൊടുക്കാനിഷ്ടമല്ലാത്ത ശോഭനയുടെ പുതിയ ഇൻസ്റ്റാഗ്രാം  ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

അഭിനേത്രി എന്നനിലയിലും മികവുറ്റ ഭാരതനാട്ട്യം നർത്തകി എന്നനിലയിലും പ്രശസ്തയാണ്.  ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി, അതിൽ മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ സഭയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. 
 ശോഭന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നിവർത്തിയിട്ട കുറെ വസ്ത്രങ്ങളുടെ ഇടയിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.  കാഴ്ചയിൽ നിന്ന് നടിയുടെ പഴയ നൃത്ത വസ്ത്രങ്ങളാണ് ഇവയെന്നാണ് വ്യക്തമാകുന്നത്.  തന്റെ പഴയ വസ്ത്രങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്നതിൽ നൃത്തത്തിന് ജീവിതത്തിൽ അത്രയധികം പ്രധാന്യം കൊടുക്കുന്ന താരം അത്ഭുതപ്പെടാനില്ല. രസകരമായ കമന്റുകളാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലഭിക്കുന്നത്.

 അതേസമയം ഇൻസ്റ്റഗ്രാമിൽ താരമായി മാറുകയാണ് ഇപ്പോൾ  ശോഭന. ചിത്രം പങ്കുവെയ്ക്കുക മാത്രമല്ല കമന്റിങ്ങ് സെക്ഷനിലും നടി ഇപ്പോൾ എത്താറുണ്ട്. നടൻ മോഹൻലാലിന്റെ പുതിയ ചിത്രത്തിന് നടി നൽകിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഡിസംബറിന്റെ വരവറിയിച്ചു കൊണ്ടാണ് അനീഷ് ഉപാസന പകർത്തിയ ചിത്രം ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Read more topics: # Actress sobana,# new instagram story
Actress sobana new instagram story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES