Latest News

എന്നെ തടയാനാവില്ല; വീണ്ടും നാഗവല്ലിയായി നടി ശോഭന; വൈറലായി താരത്തിന്റെ ചിത്രം

Malayalilife
എന്നെ തടയാനാവില്ല; വീണ്ടും നാഗവല്ലിയായി നടി ശോഭന; വൈറലായി താരത്തിന്റെ ചിത്രം

ലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പം ശോഭന സമയം ചിലവിട്ടത്. ആരാധകര്‍ക്ക് അധികം മുഖം കൊടുക്കാനിഷ്ടമല്ലാത്ത ശോഭനയുടെ പുതിയ ഇൻസ്റ്റാഗ്രാം  ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി  പഴയ വസ്ത്രങ്ങള്‍ക്ക് മുന്നില്‍ ഇനി ഇത് എന്ന് പാകം ആകും എന്ന് ചോദിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ശോഭന പങ്കുവെച്ചത്. ഇപ്പോഴിതാ വീണ്ടും ഒരു ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.  ശോഭന സമൂഹമാധ്യമങ്ങളിലൂടെ തന്‍്റെ ആഭരണ കളക്ഷനൊപ്പം വലിയ കമ്മലും കൈയ്യില്‍ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.  ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റ് 'ഗംഗേ… അതിനും എന്നെ തടയാനാവില്ല!' എന്ന് കുറിച്ചുകൊണ്ടാണ്.  ആഭരണ കളക്ഷനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ഏഴ്മാസങ്ങള്‍ക്ക് ശേഷം ഈ സീസണിലെ ആദ്യ പെര്‍ഫോമന്‍സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ശോഭന കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമണ്റ്റുമായി എത്തിയത്. താരത്തിന്റെ ചിത്രത്തിന് ചുവടെ മണിച്ചിത്രത്താഴിലെ നാഗവല്ലി വീണ്ടും എത്തിയോ എന്ന രസകരമായ കമന്‍റ്റുകളും വന്ന്നിറയുന്നുണ്ട്.

 അതേസമയം ഇൻസ്റ്റഗ്രാമിൽ താരമായി മാറുകയാണ് ഇപ്പോൾ  ശോഭന. ചിത്രം പങ്കുവെയ്ക്കുക മാത്രമല്ല കമന്റിങ്ങ് സെക്ഷനിലും നടി ഇപ്പോൾ എത്താറുണ്ട്. നടൻ മോഹൻലാലിന്റെ പുതിയ ചിത്രത്തിന് നടി നൽകിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഡിസംബറിന്റെ വരവറിയിച്ചു കൊണ്ടാണ് അനീഷ് ഉപാസന പകർത്തിയ ചിത്രം ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Read more topics: # Actress sobana,# new fb post
Actress sobana new fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES