മലയാള സിനിമയുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടൻ ജോജു ജോർജ്. അടുത്തിടെയായിരുന്നു കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് താരം രംഗത്ത് എത്തിയത്. താരത്തിന് പിന്തുണയാണ് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടി റോഷ്‌ന ആന്‍ റോയും പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ നടിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ജോജുവിന് പിന്തുണ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് റോഷ്‌ന അറിയിച്ചത്. എന്നാല്‍ സൈബര്‍ ആക്രമണത്തിന് പിന്നാലെയും താന്‍ നിലപാടില്‍ നിന്നും ഒരടി പിന്നോട്ട് ഇല്ല എന്ന് താരം തുറന്ന് പറയുകയാണ്.
റോഷ്‌നയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,
ന്യായികരിക്കാന്‍ പറ്റുന്നതിനെ 100 അല്ല 1000തവണയും ന്യായികരിക്കുക തന്നെ ചെയ്യും! സാധാരക്കാര്‍ക്ക് വേണ്ടി , അതും പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന പെട്രോള്‍ വില വര്‍ധനവിനെതിരെ , പാവപ്പെട്ട ആള്‍ക്കാരെ തന്നെ തടഞ്ഞു വെച്ച് വേണം ഉപരോദനം ഉണ്ടാക്കാന്‍ ഴിവുകേട് ഒരു അലങ്കാരമെന്നു കരുതുന്ന ഏമാന്മാരോട് വെറും പുച്ഛം എഴുതിയ ഒരു വാക്കുകളും പിശക് പറ്റിയിട്ടില്ല. ഒന്നും മാറ്റി പറയുകേം ഇല്ല ആലുവ മുതല്‍ കളമശ്ശേരി വരെ യാത്ര ചെയ്യുന്ന ഞാന്‍ .
വഴിയേ പോകുമ്പോ തെരുവുപട്ടികള്‍ ചെലപ്പോ വണ്ടിക്കു പുറകെ വന്നു കോരച്ചേച്ചും കൊറച്ചു നേരം ഓടും, അതിനു മടുക്കുമ്പോ നിര്‍ത്തിക്കോളും കൊരച്ചോണ്ട് വരുന്ന പട്ടിയെ കാറില്‍ കേറ്റി കളമശ്ശേരിക്ക് കൊണ്ടോവാന്‍ മുതിരാറില്ല. അതോണ്ട് കുരച്ചു മടുത്തെങ്കില്‍ വിശ്രമിക്കു എനിക്കു. കളമശ്ശേരി വരെ പോകണം #ജോജുജോര്‍ജ്