മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ കേരളത്തിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾക്ക് എതിരെ തുറന്ന് പറയുകയാണ് താരം.
പെൺകുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെൺകുട്ടികൾ. പെൺ കുട്ടി ജനിച്ച ദിവസം മുതൽ മരിക്കുന്നത് വരെ അവൾ എങ്ങനെ ജീവിക്കണം എന്നത് അവളിൽ അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി. പെമ്പിള്ളേർ അടിപൊളിയാണ്. അവർ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാൽ മതി. ബാക്കി അവർ തന്നെ നോക്കിക്കോളും.
ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ വോഡഫോൺ തകാദിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു താരം. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും താരത്തെ തേടി എത്തുകയും ചെയ്തു.