Latest News

ഭർത്താവിന്റെ ജന്മദിനത്തിൽ അമ്മയാകാനൊരുങ്ങു; സർപ്രൈസ് പുറത്തുവിട്ട് നടി പ്രണിത

Malayalilife
ഭർത്താവിന്റെ ജന്മദിനത്തിൽ അമ്മയാകാനൊരുങ്ങു; സർപ്രൈസ് പുറത്തുവിട്ട് നടി പ്രണിത

കുഞ്ഞ് അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന് അറിയിച്ച് നടി പ്രണിത സുഭാഷ്‌.  2021 മേയ് മുപ്പതിനാണ്  ബിസിനസുകാരനായ നിതിൻ രാജുവും പ്രണിതയും തമ്മിൽ വിവാഹിതരാവുന്നത്.  താരവിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യമായിട്ടാണ് നടത്തിയത്. അതിന് ശേഷമാണ് വിവാഹക്കാര്യം നടി സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.

നടി ഇക്കാര്യം ഭർത്താവിൻറെ 34ാം പിറന്നാളിന് സർപ്രൈസ്‌ ആയി  അറിയിക്കുകയായിരുന്നു. തനിക്കു ഭർത്താവിൻറെ പിറന്നാൾ ദിനത്തിൽ  നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണിതെന്ന് പ്രണിത പറയുന്നു.
ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും അമ്മയാകുന്ന വിവരം പങ്കുവച്ച നടി  പങ്കുവച്ചിട്ടുണ്ട്‌. എന്റെ ഭർത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാർ ഞങ്ങൾക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോൾ എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ നടി ഭർത്താവിനൊപ്പമുള്ള പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും  പങ്കുവെച്ചിരുന്നു.  ഭർത്താവിൻറെ കൈയിൽ വളരെ സുരക്ഷിതയായിരിക്കുന്ന പ്രണിതയെയാണ് ചിത്രങ്ങളിൽ പോസിറ്റീവ്‌ റിസൽട്ട്‌ ഉൾപ്പെടെ സ്‌കാനിങ് ചിത്രങ്ങളുമായി കാണാനാവുക. പോസ്‌റ്റിന് താഴെ നിരവധി പേർ ദമ്പതികൾക്ക്‌ ആശംസകൾ അറിയിച്ചു.

 പ്രണിത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്‌ 2010ൽ പുറത്തിറങ്ങിയ ബാവ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട്‌ കന്നടയിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ചെയ്‌തു. സൂര്യയുടെ മാസ്‌, കാർത്തിയുടെ ശകുനി എന്നീ സിനിമകളിലും വേഷമിട്ടു. പ്രിയദർശൻ സംവിധാനം ചെയ്‌ത ഹങ്കാമ  വിലൂടെ നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

Actress pravinitha surprise goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES