മലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഒരു നടി എന്നതോടൊപ്പം തന്നെ താരം അവതാരക , മോഡൽ സംരഭംഭക എന്നി നിലകളിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ ബോളിവുഡിലൂടെ നടത്തിയ ശക്തമായ തിരിച്ചറിവിനെക്കുറിച്ച് മനസ് തുറക്കുകയാണ് പൂർണിമ, വാക്കുകൾ, രണ്ടു വർഷം മാത്രമാണു സിനിമയിൽ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തിൽ. അതും 7 സിനിമകളിൽ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് എന്നതാണ് സിനിമ ജീവിതം. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാൻ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടർന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി.
സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങൾ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാൻ വിശ്വസിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു പൂർണിമയുടെ തിരിച്ചുവരവും. വൈറസ് ഞാൻ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 18 വർഷത്തിനുശേഷം സിനിമയിൽ തിരിച്ചെത്താനുള്ള ഭാഗ്യം ഉണ്ടായത് ഈ ചിത്രത്തിലൂടെയായിരുന്നു.
ഞാൻ ഇന്ദ്രജിത്ത് ഫാൻ ആണ്. 20 വയസ്സിൽ തുടങ്ങിയ അഭിനയം നാൽപതുകളിലും നന്നായി തുടരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുക. അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുക എന്നതു വലിയ ഭാഗ്യമാണ്. ക്ലാസ്‌മേറ്റ്‌സിലെ പയസ് എന്ന കഥാപാത്രം നമുക്ക് എല്ലാം അറിയുന്ന ഒരാളാണ്. ഇതുപോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ സ്‌ക്രിനിൽ അവതരിപ്പിക്കാൻ ഇന്ദ്രന് ഭാഗ്യം ഉണ്ടായി. അങ്ങനെയുള്ള കഥാപാത്രങ്ങൾ കാണുമ്പോൾ ജനങ്ങൾക്കും ഇന്ദ്രനോട് പ്രത്യേക സ്‌നേഹം തോന്നും എന്നതും വലിയ ഭാഗ്യമാണ്.