Latest News

നിന്നെ മിസ്സ് ചെയ്യുന്നു; വേഗം തിരിച്ചുവരൂ; മകളോട് പൂർണിമ

Malayalilife
 നിന്നെ മിസ്സ് ചെയ്യുന്നു; വേഗം തിരിച്ചുവരൂ; മകളോട് പൂർണിമ

മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്.

കഴിഞ്ഞ ദിവസം പ്രാർത്ഥന ഷെയർ ചെയ്ത ചിത്രങ്ങളും അതിന് പൂർണിമ നൽകിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. നിലവിൽ  മുംബൈയിലാണ് പ്രാർത്ഥന ഇപ്പോഴുള്ളത്. നിന്നെ മിസ്സ് ചെയ്യുന്നു, വേഗം തിരിച്ചുവരൂ എന്നാണ് ചിത്രത്തിനു താഴെ പൂർണിമ കുറിക്കുന്നത്. അമ്മയുടെ പ്രിയപ്പെട്ട മകൾ കൂടിയാണ് പാത്തു.

 സോഷ്യൽ മീഡിയയിൽ പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സജീവമാണ് പ്രാർത്ഥന. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. 

Actress poornima indrajith comments on prarthana indrajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES