2006-ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് പാർവ്വതി തിരുവോത്ത്. തുടർന്ന് നിരവധി നല്ല കഥാപാത്രങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് കൊണ്ട് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
കുംഭമേളയെയും തബ്‌ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പാര്‍വതി കുറിച്ചത്. കോവിഡ് കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് ബാധിച്ചതായ വൈസ് ഇന്ത്യ വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു പാര്‍വതി തുറന്ന് പറഞ്ഞത്. കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പാര്‍വതി തിരുവോത്ത് പങ്കുവെച്ചു. കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമര്‍ശിച്ചു രംഗത്തുവരാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവിടെ ആവശ്യത്തിന് വാക്‌സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങനെ ഇത് അനുവദിക്കുന്നു? എന്നായിരുന്നു ആന്‍ഡ്ര ബോജസ് സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്.