അനധികൃതമായി കടലില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു. ചെല്ലാനത്താണ് സംഭവം നടന്നത്. കടലില്‍ അനുമതിയില്ലാതെയാണ് ഇവര്‍ ഷൂട്ടിംഗ് നടത്തിയതെന്ന് കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ഹാര്‍ബറില്‍ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ബോട്ടുകള്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരു മുന്‍കരുതലുകളും പാലിക്കാതെയാണ് കടലില്‍ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയത്.രണ്ടു ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. പക്ഷെ, ഇവര്‍ പിന്നീട് ഈ ബോട്ടുമായി ഉള്‍ക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്.