എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ എആര്‍ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചു. എആര്‍ റഹ്മാന്റെ വേര്‍പിരിയല്‍ വാര്‍ത്തയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് മോഹിനി ഡേയുടെ പ്രഖ്യാപനമെത്തുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മോഹിനിയും സംഗീതസംവിധായകനായ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്സുച്ചും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
'ഞാനും മാര്‍ക്കും വേര്‍പിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാന്‍ ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേര്‍പിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു' എന്നായിരുന്നു ഇരുവരും കൊളാബ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
വേര്‍പിരിഞ്ഞെങ്കിലും, മോഹിനി ഡേയും, മാര്‍ക്കും പ്രോജക്ടുകളില്‍ തുടര്‍ന്നും സഹകരിക്കുമെന്ന് ഇരുവരും ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. സുഹൃത്തുക്കളും ആരാധകരും അവരെ പിന്തുണയും ഇരുവരും ആവശ്യപ്പെടുന്നുണ്ട്. 'ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്‌നേഹമാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി ഞങ്ങള്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്' എന്നായിരുന്നു കുറിപ്പ്.
29 കാരിയായ മോഹിനി, കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു ബാസ് പ്ലെയറാണ്. ഗാന്‍ ബംഗ്ലയുടെ വിന്‍ഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ എന്നിവയുടെ ഭാഗമാണ് അവര്‍ എ.ആര്‍. റഹ്മാനുവേണ്ടി ബാസിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ഓഗസ്റ്റില്‍ ഡേ ആദ്യ ആല്‍ബം പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളില്‍ എആര്‍ റഹ്മാനൊപ്പം മോഹിനി ഭാഗമായിട്ടുണ്ട്. അതേസമയം എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് എ ആര്‍ റഹ്മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ എ ആര്‍ റഹ്മാനും പ്രതികരിച്ചിരുന്നു.