സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും യാത്രകളിലൂടെയാണ് താൻ അത് പരിഹരിക്കാറുള്ളതെന്നുമാണ് താരം പറയാറുള്ളത്.
ചില കഥാപാത്രങ്ങൾ വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. യാത്രകളിലൂടെയാണ് ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കുന്നത്. കഥാപാത്രങ്ങൾക്കനുസരിച്ച് ഞാൻ മൊത്തത്തിൽ മാറാറുണ്ട്. എന്റെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ തന്നെയാവും ഞാനും ധരിക്കുന്നത്. ജീൻസ് ധരിക്കുന്ന കഥാപാത്രമാണെങ്കിൽ ഒരു മാസത്തേക്ക് ഞാൻ ജീൻസും ക്രോപ്പ് ടോപ്പുമായിരിക്കും ധരിക്കുക
അഭിനാതാവ് എന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് 8.5 മാർക്ക് എന്നായിരുന്നു പാർവതിയുടെ മറുപടി. താൻ സാധാരണ ജനങ്ങളെ പോലെ തന്നെ പുറത്ത് പോവാറുണ്ട്, അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്.‘വഴിയിലൂടെ ഒക്കെ നടക്കാറുണ്ട്. രാത്രി വൈകി ട്രെയ്നിൽ യാത്ര ചെയ്യാറുണ്ട്. അധികമാരും തിരിച്ചറിയാറില്ല. അക്കാര്യത്തിൽ ഞാൻ കൊവിഡിനാണ് നന്ദി പറയുന്നത്. എല്ലാവരും കൊവിഡ് വന്നതിൽ വിഷമിക്കുന്നുണ്ട്. പക്ഷേ മാസ്കിന്റെ ഉപയോഗം എനിക്ക് വലിയ ഉപകാരമായി.