സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നുവെന്ന് പാര്‍വതി വെളിപ്പെടുത്തുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം. ”ഡിസംബര്‍ 31, 2019 ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്.അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനങ്ങളെ കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്.”
”ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം” എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട മൂന്നംഗ സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍.