സിനിമയില്‍ ഒന്നിച്ചഭിനയിച്ച് വിവാഹിതരായ താരജോഡികളില്‍ പ്രമുഖരാണ് പാര്‍വതിയും ജയറാമും. കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി. ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്നേഹിച്ചു. കാളിദാസ് സിനിമയിലെത്തിയപ്പോഴും ചക്കിയെ സിനിമയില്‍ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു.
കുട്ടിക്കാലത്ത് തടിച്ചുരുണ്ടിരുന്ന ചക്കി മെലിഞ്ഞ് സുന്ദരിയായി മാറിക്കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിലന്‍ ഡിസൈന്‍സിന്റെ പട്ടു വസ്ത്രങ്ങളില്‍ തിളങ്ങിയും മാളവിക ശ്രദ്ധനേടി. തന്റെ വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നത് അമ്മയാണെന്നും അമ്മയാണ് തന്റെ ഫാഷന്‍ ഐക്കണെന്നും മാളവിക പറഞ്ഞിരുന്നു. കാളിദാസ് സിനിമ അഭിനയത്തിലേക്ക് കടന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മാളവിക ചുവട് വച്ചത്. മാളവികയുടെ പുതിയ ചുവട് വയ്പ്പിനെക്കുറിച്ച് അറിഞ്ഞതോടെ എന്നാണ് പാര്‍വ്വതി അഭിനയത്തിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യമാണ് ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. അഭിനയത്തെക്കുറിച്ചും സിനിമയിലേക്കുളള മടങ്ങിവരവിനെക്കുറിച്ചുമൊക്കെ പാര്‍വ്വതി തുറന്നു പറഞ്ഞിരിക്കയാണ്.
അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് അഭിനയത്തോടെ തീരെ ആത്മാര്‍പ്പണം ഇല്ലായിരുന്നുവെന്ന് പാര്‍വ്വതി പറയുന്നു. സിനിമ ഒരിക്കലും പാഷന്‍ ആയിരുന്നില്ലെന്നും അച്ഛനും അമ്മയും അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ അഭിനയിച്ചുവെന്നേ ഉളളുവെന്നും താരം പറയുന്നു. അഭിനയിച്ച് തുടങ്ങിയ ശേഷം കുറേയേറെ നല്ല ഓഫറുകള്‍ വന്നു. നല്ല സംവിധായകരുടെയും നടന്മാരുടെയുമൊക്കെ ഓഫറുകള്‍ വന്നപ്പോള്‍ ആ ഒഴുക്കിലങ്ങ് മുന്നോട്ടു പോവുകയായിരുന്നു. അല്ലാതെ തനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമെന്നോ ഇങ്ങനെ മുനോനട്ടു പോകണമെന്നോ ധാരണയൊന്നും ഇല്ലായിരുന്നുവെന്നും താരം പറയുന്നു. ആറ് വര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളു. അതിന് മുന്‍പ് അശ്വതിയായിരുന്നു. അത് കഴിഞ്ഞും അശ്വതിയാണ്. ഈ ആറ് വര്‍ഷം തന്റെ ഓര്‍മയിലേ ഇല്ലെന്നും അതൊരു പുക മറയില്‍ ഇരിക്കുകയാണെന്നും പാര്‍വ്വതി പറയുന്നു. പക്ഷേ ഈ ആറ് വര്‍ഷം കൊണ്ട് തന്നെ ഇഷ്ടമുള്ള കുറേ പേരുടെ സ്‌നേഹം നേടാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടത് പോലെ തോന്നുന്നുവെന്നും പാര്‍വതി പറയുന്നു. നാല്‍പതിന് ശേഷമുള്ള ജീവിതം താന്‍ നന്നായി എന്‍ജോയി ചെയ്യുന്നുണ്ടെന്നും പാര്‍വ്വതി പറയുന്നു. തനിക്കിവിടെ ഒരുപാട് കൂട്ടുകാര്‍ ഉണ്ടെന്നും തങ്ങളെല്ലാവരും കൂടി വര്‍ഷത്തിലൊരിക്കല്‍ യാത്ര പോകാറുണ്ടെന്നും അശ്വതി പറയുന്നു. തനിക്ക് പ്രീഡിഗ്രി വരെയെ കോളേജില്‍ പഠിക്കാന്‍ സാധിച്ചുളളുവെന്നും കോളേജ് ജീവിതം തനിക്ക് മിസ്സായെന്നും അത് തിരിച്ച് കിട്ടിയ പോലെയാണ് ഇപ്പോഴെന്നും താരം പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് വരെ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അത് ജയറാമിനോടും പറഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യം ഇല്ലാത്തതിനാല്‍ സ്വയം പരിഹാരം കണ്ടെത്തുമെന്നും ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് താന്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.