27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നു; ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്: നീന കുറിപ്പ്

Malayalilife
27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നു; ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്: നീന കുറിപ്പ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നീന കുറുപ്പ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നും  ശ്രീധരന്റെ ഒന്നാംതിരുമുറിവ് എന്ന സിനിമയില്‍ ഉള്ളില്‍ ഒരു വലിയ വേദന ഒതുക്കി അഹങ്കാരത്തിന്റെ മൂടുപടമിട്ട അമേരിക്കക്കാരി പെണ്‍കുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. 1987 മുതല്‍ അഭിനയജീവിതം ആരംഭിച്ച താരത്തിന്റെ  പഞ്ചാബി ഹൗസ്,കയ്യൊപ്പ്,രസികന്‍,പാണ്ടിപ്പട,തീവണ്ടി,ബിടെക് തുടങ്ങി നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. എന്നാൽ ഇപ്പോൾ 27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നുണ്ടെന്ന് താരം ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

27 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നുണ്ടെന്ന് നീന പറയുന്നു. മിഖായേലിന്റെ സന്തതികള്‍ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായാണ് ബിജു മേനോന്‍ നായകനായി പുത്രന്‍ എന്ന സിനിമ വന്നത്. ആ സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് താനായിരുന്നു.

പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ താനല്ല. തന്നോടൊന്ന് പറഞ്ഞതു പോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ് എന്ന് നീന പറയുന്നു. ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിന് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ട്.

ആവശ്യത്തിന് പ്രായം തോന്നുന്നില്ല, വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം. കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി കൊണ്ടു നടക്കുന്നില്ല എന്നും പറഞ്ഞു. 

Actress neena kurup words about an inccident happend in her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES