മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നീന കുറുപ്പ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നും ശ്രീധരന്റെ ഒന്നാംതിരുമുറിവ് എന്ന സിനിമയില്‍ ഉള്ളില്‍ ഒരു വലിയ വേദന ഒതുക്കി അഹങ്കാരത്തിന്റെ മൂടുപടമിട്ട അമേരിക്കക്കാരി പെണ്‍കുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. 1987 മുതല്‍ അഭിനയജീവിതം ആരംഭിച്ച താരത്തിന്റെ പഞ്ചാബി ഹൗസ്,കയ്യൊപ്പ്,രസികന്‍,പാണ്ടിപ്പട,തീവണ്ടി,ബിടെക് തുടങ്ങി നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭര്‍ത്താവിനെ കുറിച്ചും സ്ത്രി-പുരുഷ തുല്യതയെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം.
വിമന്‍സ് ഡേ ഒരു ഷോര്‍ട്ട് ഫിലിം എന്നല്ല, 16 മിനുറ്റുള്ള ഫീച്ചര്‍ ഫിലിം എന്ന് പറയുന്നതാണ് ശരി. ലോക്ഡൗണ്‍ ആണ് ഈ കഥയുടെ ഇതിവൃത്തം. എങ്കിലും പിന്നീടത് സ്ത്രീകളുടെ സബ്ജക്ട് ആയി മാറി. ഷൂട്ട് പൂര്‍ത്തിയായപ്പോഴെക്കും വനിതാ ദിനം എത്തി. ഇതിലും നല്ലൊരു ദിവസം ഈ വിഷയം പങ്കുവെക്കാന്‍ വേറെയില്ലെന്ന് കരുതി. പൊതുവേ ഭര്‍ത്താവ് ഭാര്യയോട് പറയാറുള്ളതാണ് ഇതൊക്കെ. അവരുടെ സ്‌നേഹമില്ലായ്മ അറിയാതെ വന്ന് പോകുന്നതാണ്. കുറെയൊക്കെ സ്ത്രീകള്‍ വളര്‍ത്തി കൊടുക്കുന്നതാണ്.
ഇപ്പോള്‍ എല്ലാവരും തുല്യതയെ പറ്റി സംസാരിക്കാറുണ്ട്. പക്ഷേ തങ്ങള്‍ക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന് പലപ്പോഴും സ്ത്രീകള്‍ തന്നെ മറന്ന് പോകുന്നു. അല്ലെങ്കില്‍ അത് പൂര്‍ണമായും മാറ്റി വെക്കുന്നു. അനുസരണയൊക്കെ ആവാം. അത് അങ്ങോട്ടും ഇങ്ങോട്ടും വേണം. പരസ്പരം മനസിലാക്കി നല്ലത് പറഞ്ഞ് തരുന്ന ആരോടും ആവാം.
കിട്ടുന്ന കഥാപാത്രങ്ങള്‍ നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കണം. സുമിത്രയെന്ന കഥാപാത്രത്തെ കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു. അങ്ങനെ റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒരുപാട് പേരുണ്ട് ഞാനടക്കം. എന്റെ ഭര്‍ത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്ുകന്നത് പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെയാണ്.
അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാന്‍. പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളില്‍ പോലുമില്ല. ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ത്രീകള്‍ ഉണ്ട്. ചിലര്‍ക്ക് ഫോണ്‍ പോലും ഉണ്ടാവില്ല. കാരണക്കാര്‍ അവര്‍ തന്നെയാണ്, ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരും ശ്രമിക്കുന്നില്ല. സുമിത്രയും മോളേട് പറയുന്നത് അതാണ്. ജീവിതം ഇങ്ങനെയൊക്കെയാണ് മോളേ എന്ന്. ഇതാണ് ജീവിതം എന്ന് വിചാരിച്ച് കഴിഞ്ഞാല്‍ നമ്മള്‍ അതിനോട് പൊരുത്തപ്പെട്ട് കഴിയണം. ഇതല്ല ജീവിതം എന്ന് ചൂണ്ടി കാണിക്കാന്‍, എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ എനിക്ക് അവകാശമുണ്ട്. അതൊക്കെ ചിന്തിപ്പിക്കാന്‍ ഇത്തരം ഫിലിമുകള്‍ ഇനിയും വരണം.
സിനിമാ ഫീല്‍ഡില്‍ വന്നിട്ട് 34 വര്‍ഷമായി. ആദ്യത്തെ സിനിമ ശ്രീധരന്റെ ഒന്നാം തിരുമുറിവ്. 1987 ലാണ് ഇറങ്ങിയത്. പഠിക്കാനാണ് അന്ന് ബ്രേക്ക് എടുത്തത്. സിനിമ അല്ലായിരുന്നു പാഷന്‍. അന്ന് ഒരു രസത്തിന് വേണ്ടി അഭിനയിച്ചു എന്നേയുള്ളു. എയര്‍ ഹോസ്റ്റസ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ കരിയറായത് സിനിമ, സീരിയല്‍, പരസ്യങ്ങള്‍. പിന്നെ ബ്രേക്ക് ഉണ്ടായത് വീട്ടിലിരിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പഞ്ചാബി ഹൗസില്‍ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. അന്ന് ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷം ഒരു റിയാലിറ്റി ഷോ ചെയ്തു. ആങ്കറിങ് ചെയ്തു. ആങ്കറിങ്ങ് വളരെ ഇഷ്ടമാണ്. ഇപ്പോള്‍ സീരിയലിന് ഒരു ബ്രേക്ക് കൊടുത്ത് സിനിമകളാണ് ചെയ്യുന്നത്. ഇനി ബ്രേക്ക് എടുക്കില്ല. പക്ഷേ വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടമാണെന്നും നീന പറയുന്നു.