വിവാഹിതനായ ഒരു പുരുഷനെ പ്രണയിക്കുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണ്ണീര് മാത്രമായിരിക്കും തിരിച്ച് ലഭിക്കുക; തുറന്ന് പറഞ്ഞ് നടി നീന ഗുപ്ത

Malayalilife
വിവാഹിതനായ ഒരു പുരുഷനെ പ്രണയിക്കുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണ്ണീര് മാത്രമായിരിക്കും തിരിച്ച് ലഭിക്കുക; തുറന്ന് പറഞ്ഞ് നടി നീന ഗുപ്ത

ബോളിവുഡ് സിനിമ പ്രേമികളിലൂടെ പ്രിയ താരമാണ് നീന ഗുപ്ത. നിരവധി ആരാധകർ ഉള്ള താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ്. സച്ച് കഹന്ഡ തോ എന്ന നടിയുടെ ആത്മകഥയില്‍ ആണ് പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. ഇതില്‍ നടിയുടെ പഴയ പ്രണയ ബന്ധവും അത് ഒഴിവാക്കേണ്ടി വന്ന സാഹചര്യവും വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ  ഇപ്പോള്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെ താരം  ആരാധകരുമായി സംവദിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

വിവാഹിതനായ ഒരു പുരുഷനെ പ്രണയിക്കുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയൊരു സന്ദേശം നല്‍കിയിരിക്കുകയാണ് നടി. അങ്ങനെ ചെയ്യുന്നവര്‍ക്കെല്ലാം കണ്ണീര് മാത്രമായിരിക്കും തിരിച്ച് ലഭിക്കുക എന്നും നടി വീഡിയോയില്‍ പറയുന്നു. ഒരു പുരുഷന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കുന്നു. എന്നാല്‍ കുട്ടികള്‍ ഉള്ളത് കൊണ്ട് ആ ബന്ധം വേര്‍പിരിക്കാന്‍ സാധിക്കാതെയും വരുന്നു. ഇതെങ്ങനെ അവര്‍ക്ക് ബോധ്യപ്പെടുത്താം എന്നായിരുന്നു വീഡിയോയിലൂടെ നീന പറയുന്നത്. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത് ഇത്തരക്കാര്‍ക്ക് വലിയ വേദനയായിരിക്കും. കാരണം ഇതേ കുറിച്ച് കുടുംബത്തോട് അദ്ദേഹത്തിന് പലപ്പോഴും കള്ളം പറയേണ്ടി വരും. അതുപോലെ രാത്രി വൈകി വരുന്നതിനുള്ള കാരണവും കണ്ടെത്തണം.

നമ്മള്‍ അദ്ദേഹത്തോട് ഭാര്യയെ ഡിവോഴ്സ് ചെയ്യാനും എന്നിട്ട് നമുക്ക് വിവാഹം കഴിക്കാമെന്നും പറയും. എന്നാല്‍ ആദ്യമേ ആ ബന്ധത്തില്‍ ഒഴിവ് കഴിവുകള്‍ പറയും. സ്വത്തം ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഭാര്യയുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയും. പിന്നാലെ നമുക്കത് പരിഭ്രാന്തി സൃഷ്ടിക്കും. വൈകാതെ അദ്ദേഹത്തെ ഒഴിവാക്കി പോകാന്‍ നമ്മളോട് അയാള്‍ തന്നെ ആവശ്യപ്പെടും. അതുകൊണ്ട് തന്നെ വിവാഹിതനായ ഒരാളെ പ്രണയിക്കരുത്. ഞാന്‍ ഇതിന് മുന്‍പ് അങ്ങനെ ചെയ്തിട്ടുണ്ട്. അതിലൂടെ ഒത്തിരി കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളോടായി ഇത് പറയുന്നത്. നിങ്ങള്‍ എല്ലാവരും അങ്ങനെ ചെയ്യാതിരിക്കാന്‍ ശ്രമിക്കണമെന്നും നീന വ്യക്തമാക്കുന്നു.

Actress neena guptha words about love and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES