Latest News

വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്; പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്; ട്രോളുന്നവര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി നീന ഗുപ്ത

Malayalilife
വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്; പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്; ട്രോളുന്നവര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി നീന ഗുപ്ത

ബോളിവുഡിലെ തന്നെ ശ്രദ്ധേയമായ താരമാണ് നീന ഗുപ്ത. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടിയുടെ ഫാഷന്‍ സെന്‍സ്  ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രശംസയോടൊപ്പം തന്നെ വിമര്‍ശനങ്ങളുംനീനയ്ക്ക് നേരെ  ഉയരാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ താരം വകവയ്ക്കാറുമില്ല. എന്നാൽ ഇപ്പോൾ  വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നീന ഗുപ്ത. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ഡ്രസ് ധരിച്ചാണ് നീന വസ്ത്രധാരണത്തിന്‍മേലുള്ള മുന്‍വിധികളെക്കുറിച്ച്‌ പറയുന്നത്.


സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്.”ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ സെക്‌സിയായ വസ്ത്രം ധരിക്കുന്നവരെ, ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പോലെ, ഒന്നിനും കൊളളാത്തവരായാണ് സമൂഹം കാണുന്നത്. എന്നാല്‍ അത് തെറ്റാണ്. ഞാന്‍ സംസ്‌കൃതത്തില്‍ എംഫില്‍ ചെയ്ത ആളാണ്. പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്. അതിനാല്‍ വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്. ട്രോളുണ്ടാക്കുന്നവര്‍ മനസിലാക്കിക്കോളൂ” എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

അതേസമയം, നീന ഒടുവില്‍ സ്‌ക്രീനില്‍ രണ്‍വീര്‍ സിംഗ് നായകനായി എത്തിയ 83യിലാണ്  എത്തിയത്. ഊഞ്ചായി, ഗുഡ്‌ബൈ തുടങ്ങിയ സിനിമകളാണ് നീന ഗുപ്തയുടേതായി അണിയറിയലൊരുങ്ങുന്നത്. മകള്‍ മസാബ ഗുപ്തയോടൊപ്പം അഭിനയിക്കുന്ന മസാബ മസാബ എന്ന സീരീസും നീനയുടേതായി ഒരുങ്ങുന്നുണ്ട്.

Actress neena guptha words about judgement of dressing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES