Latest News

സുരേഷേട്ടനെ കണ്ടതോടെ എന്റെ മനസൊന്ന് ചാഞ്ചാടി; അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി; മനസ്സ് തുറന്ന് നടി മേനക

Malayalilife
സുരേഷേട്ടനെ കണ്ടതോടെ എന്റെ മനസൊന്ന് ചാഞ്ചാടി; അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി; മനസ്സ് തുറന്ന് നടി മേനക

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയരായ  താരദമ്പതികളാണ് മേനകയും സുരേഷും.  സിനിമ ലൊക്കേഷനില്‍ ഇരുവും തമ്മിൽ ഉണ്ടായ  അടുപ്പമാണ് വിവാഹത്തില്‍ എത്തിയത്.  വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്ന മേനക മടങ്ങിയെത്തിയത്. ഈ സമയം നിര്‍മാതാവായ സുരേഷ് അഭിനയത്തിലും സജീവമായി. എന്നാൽ ഇപ്പോൾ  തന്റെ ആദ്യ കാലത്തെ ജീവിതത്തെ പറ്റി മേനക പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ് സുരേഷിനെ കണ്ടുമുട്ടി വിവാഹം കഴിച്ചത് മുതല്‍ സിനിമാ ജീവിതത്തെ പറ്റിയും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പറഞ്ഞത്.

അഭിനയിക്കുന്നതിനും അത് വേണ്ടെന്ന് വെക്കാനും അച്ഛന്റെ പിന്തുണ ഉണ്ടായിരുന്നു. പെട്ടെന്ന് അച്ഛന്‍ മരിച്ചതോടെ സാമ്പത്തിക ഉത്തരവാദിത്തം എന്റെ തലയിലായി. ഇനി എത്ര നാള്‍ ഞാന്‍ അഭിനയിക്കേണ്ടി വരുമെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അച്ഛന്റെ അതേ ഉത്തരമാണ് പറഞ്ഞത്. മോള്‍ക്ക് ഇഷ്ടമുള്ള അത്രയും കാലം അഭിനയിച്ചാല്‍ മതി. തൊട്ട് പിന്നാലെ ഞാന്‍ സുരേഷേട്ടനെ കണ്ടുമുട്ടി. അതോടെ എന്റെ മനസൊന്ന് ചാഞ്ചാടി. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി. 

അമ്മയോട് കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഓക്കെ ആണെങ്കില്‍ ഞാനും ഓക്കെ എന്നാണ് പറഞ്ഞത്. അങ്ങനെ രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. മൂന്ന് കൊല്ലം എങ്കിലും കഴിഞ്ഞിട്ട് മതി കല്യാണം എന്നാണ് തീരുമാനിച്ചത്. അങ്ങനെ പതിനഞ്ചാം വയസില്‍ സിനിമയില്‍ വന്ന താന്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ വിവാഹിതയായി. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായിരുന്നു മേനക. പിന്നെ എന്തിനാണ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയത് എന്ന് ആരാധകര്‍ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ്.

അമ്മ എന്തിനാ സിനിമ നിര്‍ത്തിയത് എന്ന് തന്റെ മക്കളും ചോദിക്കാറുണ്ട്. അന്ന് കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുക എന്നത് മാത്രമായിരുന്നു എന്റെ സ്വപ്നം. വിവാഹശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെയാണ്. കല്യാണശേഷം അഭിനയിക്കരുത് എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നു. സുരേഷേട്ടന് ഞാന്‍ വീണ്ടും അഭിനയിച്ച് കാണുന്നത് വലിയ ആഗ്രഹമായിരുന്നു. കുറേ കാലത്തിന് ശേഷം വിഷ്ണുലോകം എന്ന സിനിമയില്‍ അതിന് അവസരം കിട്ടി. 

ഞങ്ങള്‍ തന്നെ നിര്‍മ്മിക്കുന്ന മൂവിയാണത്. പക്ഷേ ആ സമയത്ത് മൂത്ത മകള്‍ ജനിച്ചതെയുള്ളു. അഭിനയിക്കാനായി താന്‍ വീണ്ടും സെറ്റിലെത്തിയപ്പോള്‍ അവളെ കാണണം എന്നായി. എന്റെ അവസ്ഥ മനസിലാക്കിയതോടെ, പറ്റുന്നില്ലെങ്കില്‍ പോയിക്കൊള്ളാന്‍ സുരേഷേട്ടന്‍ പറഞ്ഞു. അന്ന് തനിക്ക് പകരമാണ് ശാന്തി കൃഷ്ണ ആ സിനിമയില്‍ അഭിനയിച്ചത്. ചെറിയൊരു കാലം കൊണ്ട് ഇരുപത്തിയഞ്ചോളം സിനിമകളിലാണ് അഭിനയിച്ചു. അതില്‍ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായത് മമ്മൂട്ടിയാണ്. അന്നൊക്കെ ഒരു മാസം കൊണ്ട് തന്നെ സിനിമ തീരും. അതുകൊണ്ടാണ് മലയാളത്തില്‍ കൂടുതല്‍ പടങ്ങള്‍ ചെയ്യാന്‍ സാധിച്ചത്.

Actress menaka words about love and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES