Latest News

കൂട്ടുകാരെല്ലാം വിവാഹം കഴിച്ച് പോയി; അപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു വിവാഹം കഴിക്കാന്‍; ഞാന്‍ അനുസരിച്ചു; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Malayalilife
കൂട്ടുകാരെല്ലാം വിവാഹം കഴിച്ച് പോയി; അപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു വിവാഹം കഴിക്കാന്‍; ഞാന്‍ അനുസരിച്ചു; തുറന്ന് പറഞ്ഞ്  നവ്യ നായര്‍

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ  ഒരു അഭിമുഖത്തില്‍ നവ്യ തന്റെ പുതിയ ചിത്രത്തെ കുറിച്ചും കുടുംബത്തെയും വിവാഹത്തെയും കുറിച്ചൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ധ്യാന്‍ ശ്രീനിവാസനെ കണ്ടതിനെ കുറിച്ചും നവ്യ പറയുന്നുണ്ട്. 

എന്റെ തീവ്രമായ ആഗ്രഹം കൊണ്ടായിരുന്നു ഒരുത്തീയിലെ രാധാമണി ഉണ്ടായത് എന്ന് തോന്നിയിട്ടുണ്ട്. മഞ്ജു ചേച്ചി എന്നും പ്രചോദനമായിരുന്നു. മഞ്ജു ചേച്ചിയാണ് പ്രചോദനം എന്ന് പറഞ്ഞ ശേഷം നിരവധി പേര്‍ ചേച്ചിയോട് ഞാന്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. മീരയും ഭാവനയുമെല്ലാം മലയാള സിനിമയിലേക്ക് വരുന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട്. വിനായകന്‍ നല്ലൊരു നടനാണ്. 

ധ്യാനിന്റെ വൈറല്‍ അഭിമുഖം വന്നശേഷം ഞാന്‍ ഒരിക്കല്‍ ഞങ്ങള്‍ ഒരിക്കല്‍ കണ്ടിരുന്നു. കാര്‍ ഷോറൂമില്‍ വെച്ചാണ് കണ്ടത്. ആ അഭിമുഖം വന്നശേഷം അഭിപ്രായം തുറന്ന് പറയാന്‍ മക്കള്‍ക്ക് ശ്രീനിചേട്ടനും ചേച്ചിയും നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം കണ്ടപ്പോള്‍ സന്തോഷം തോന്നി. ധ്യാനും ഞാനും ഇപ്പോള്‍ ചാറ്റ് ചെയ്യാറൊക്കെയുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ബാലമണിയല്ലെങ്കിലും ഗുരുവായൂരപ്പന്റെ ഭക്തയാണ്. നല്ല ഭാര്യ എന്നതിനെ കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ എനിക്ക് അഭിപ്രായം പറയാന്‍ ഉണ്ടാകില്ല.

നല്ല വ്യക്തി എന്താണ് എന്ന് ചോദിച്ചാല്‍ പറയാം. ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായും നമ്മളോട് സത്യസന്ധമായിട്ടും പെരുമാറാന്‍ കഴിയുന്ന എല്ലാ വ്യക്തികളും നല്ല വ്യക്തികളാണെന്ന് പറയാന്‍ കഴിയും. അമ്മ എന്തുകൊണ്ട് നേരത്തെ അഭിനയിച്ചില്ലെന്നാണ് മകന്‍ സായ് ചോദിക്കാറുള്ളത്. അവനവന് കല്യാണ പ്രായമായി എന്ന് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ഞാന്‍ അങ്ങനെ വിവാഹം ചെയ്ത ആളല്ല. എന്റെ കൂട്ടുകാരെല്ലാം വിവാഹം കഴിച്ച് പോയിരുന്നു. അപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു വിവാഹം കഴിക്കാന്‍ ഞാന്‍ കഴിച്ചു അത്രമാത്രം. ഇപ്പോഴും ഞാന്‍ സിനിമകള്‍ നിരന്തരമായി കാണും. സന്തോഷേട്ടന്‍ മാറിയിട്ടില്ല. എന്റെ ദൃശ്യം കന്നട കാണാന്‍ അദ്ദേഹം വന്നിട്ടുണ്ട്.

Actress navya nair words about family and dhyan sreenivasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES