മലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. . എന്നാൽ ഇപ്പോൾ നവ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.നവ്യാ നായർ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പുഞ്ചിരിച്ചുകൊണ്ടു നിൽക്കുകയാണ് നവ്യാ നായർ. ഒരിക്കലും കഠിനമാക്കാത്ത ഒരു ഹൃദയവും ഒരിക്കലും തളരാത്ത മനോഭാവവും ഒരിക്കലും വേദനിപ്പിക്കാത്ത ഒരു സ്‍പർശവും ഉണ്ടായിരിക്കുക എന്നാണ് താരം കുറിച്ചിരിക്കുന്നത്. നവ്യാ നായർ മനോഹരിയായിരിക്കുന്നുവെന്നാണ് കമന്റുകൾ. നവ്യാ നായർ മറുപടികളൊന്നും പറഞ്ഞിട്ടില്ല. നവ്യാ നായർ ഇതിനു മുമ്പും തന്റെ ഫോട്ടോകൾ ഷെയർ ചെയ്‍തിട്ടുണ്ട്. എന്തായാലും നവ്യാ നായരുടെ പുതിയ ഫോട്ടോകളും ചർച്ചയായിരിക്കുകയാണ്.
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.