ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോള്‍ നവ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ഗുരുവിന് മുൻപിൽ നൃത്തം ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്.
നവ്യ പലവേദികളിലും അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമാകാൻ നവ്യയ്ക്ക് സാധിച്ചു.അടുത്തിടെയായിരുന്നു മകൻ സായിയുടെ പിറന്നാൾ താരവും കുടുംബവും ഗംഭീരമാക്കി ആഘോഷിച്ചത്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നടി തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച്എത്താറുമുണ്ട്.
അതേസമയം നർത്തകി കൂടിയായ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് നവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഗുരുവിന് മുൻപിൽ നൃത്തം അഭ്യസിക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മനു മാഷിന് മുൻപിൽ നൃത്ത പരിശീലനം എന്ന ക്യാപ്‌ഷനോടെയാണ് നവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ നൃത്തം ആസ്വദിക്കുന്ന സായി കുട്ടനെയും വീഡിയോയിൽ കാണാൻ സാധിക്കും.