ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.
എന്നാൽ കഴിഞ്ഞ ജൂൺ 28 ന് ആയിരുന്നു മീനയുടെ ഭർത്താവിന്റെ മരണം.എന്നാൽ ഇപ്പോൾ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം മീന നേരിട്ട് ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുന്നു. മീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിദ്യസാഗറിന്റെ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ്. ‘നീ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ പെട്ടന്ന് എന്നന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി.
സ്‌നേഹവും പ്രാർത്ഥനയും അയച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവർക്ക് നന്ദി പറയാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് തീർച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളെ വർഷിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിൽ വളരെ ഞങ്ങൾ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിയ്ക്കാൻ ഞങ്ങൾക്ക് കഴിയുന്നത്.