Latest News

ഇനി മുതൽ സബീന അബ്ദുൾ ലത്തീഫ് അല്ല ലക്ഷ്മിപ്രിയയാണ് എന്നെനിക്ക് അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് നടി ലക്ഷ്മിപ്രിയ

Malayalilife
ഇനി മുതൽ സബീന അബ്ദുൾ ലത്തീഫ് അല്ല ലക്ഷ്മിപ്രിയയാണ് എന്നെനിക്ക് അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് നടി  ലക്ഷ്മിപ്രിയ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ലക്ഷ്മി പ്രിയ. ഭാഗ്യദേവത, ഗീതാഞ്ജലി കറുത്ത മുത്ത്, സസ്നേഹം തുടങ്ങി പല പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൊല്ലംകാരിയാണ് ഡോക്ടർ കൂടിയായ ലക്ഷ്മിപ്രിയ . ചൈനയിൽ നിന്നുമായിരുന്നു താരത്തിന്റെ പഠനമെല്ലാം. അടുത്തിടെ താരം തിരക്കഥാകൃത്തായും പ്രേക്ഷകർക്ക് മുന്നിൽ  എത്തിയിരുന്നു.  ലക്ഷമിപ്രിയ തിരക്കഥയൊരുക്കുന്നത് ഭർത്താവ് സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ എന്ന സിനിമക്കാണ്. എന്നാൽ ഇപ്പോൾ  എംജി ശ്രീകുമാർ അവതരാകനായെത്തുന്ന പറയാംനേടാമിൽ എത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്.

കൊല്ലത്ത് ഒരമ്പലത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം. മുഷിഞ്ഞൊരു വസ്ത്രം മാറിക്കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ ഞാൻ ഈ നിമിഷം മുതൽ സബീന അബ്ദുൾ ലത്തീഫ് അല്ല ലക്ഷ്മിപ്രിയയാണ് എന്നെനിക്ക് അറിയില്ലായിരുന്നു. കല്യാണത്തിന് മുൻപ് ഫോൺ വിളിക്കുമ്പോൾ ഏട്ടൻ എനിക്ക് പാട്ടുപാടിത്തരാറുണ്ടായിരുന്നു. അകലെ അകലെ നീലാകാശമെന്ന പാട്ടാണ് പാടിത്തരാറുള്ളത്.

തന്റെ അമ്മയെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. എനിക്ക് ചില സമയത്തൊക്കെ അമ്മയെ വല്ലാതെ മിസ് ചെയ്യും, ഒന്ന് കണ്ടിരുന്നെങ്കിൽ വർത്താനം പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ വിചാരിക്കാറുണ്ട്. അമ്മ ഭയങ്കരമായിട്ട് എന്റടുത്ത് ഷൗട്ട് ചെയ്യുകയും ചീത്ത പറയുകയുമൊക്കെ ചെയ്തപ്പോൾ ഇനി മേലിൽ ഞാൻ നിങ്ങളെ വിളിക്കില്ല എന്ന് പറഞ്ഞിരുന്നു. പ്രകൃതി മാതാവ് നമ്മളെ ചേർത്തുപിടിക്കുമ്പോൾ എന്തിനാണ് ഒരു പെറ്റമ്മ എന്നൊരു വിചാരത്തിൽ ഞാൻ അതങ്ങ് മറന്നുവെന്നായിരുന്നു ലക്ഷ്മി അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.

Actress lekshmi priya words about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES