Latest News

ഈ പ്രായത്തിലും മധുരപ്പതിനേഴുകാരി; നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല; നടി കാവ്യ മാധവനെ സുന്ദരിയാക്കി ഉണ്ണി

Malayalilife
ഈ പ്രായത്തിലും മധുരപ്പതിനേഴുകാരി; നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല; നടി കാവ്യ മാധവനെ സുന്ദരിയാക്കി ഉണ്ണി

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി  മാറിയത്  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ  ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് ഇപ്പോൾ  താരം.  എന്നാൽ ഇപ്പോൾ കാവ്യ മാധവനൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റായ ഉണ്ണി.  

ഇതിനകം തന്നെ ചുരിദാറിൽ അതീവ സുന്ദരിയായി  ചിരിച്ച്‌ നിൽക്കുന്ന താരത്തിന്റെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാവ്യ മാധവന്റെ ഈ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്. ഉണ്ണിയുടെ കരവിരുത് കിടുക്കിയെന്നായിരുന്നു ആരാധകർ പറഞ്ഞത്. കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു.  കാവ്യ മാധവനെ വിവാഹത്തിനായി ഒരുക്കിയതും ഉണ്ണിയായിരുന്നു. 

നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷട കുടുംബ ജീവിതം നയിക്കുകയാണ് കാവ്യാ മാധവൻ. സിനിമയിലെ ദിലീപുമായുള്ള കെമിസ്ട്രിയില്‍ ആരാധകർ ഏറെ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍  പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്‌തിരുന്നത്.

Read more topics: # Actress kavya madhavan,# new pic
Actress kavya madhavan new pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES