Latest News

വെറുക്കുന്നവരോട് പറയാന്‍ ഇത്ര മാത്രം; നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ബ്ലോക്ക് ചെയ്യൂ; കാവ്യ മാധവന്റെ വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ ആരാധകന്റെ മറുപടി

Malayalilife
വെറുക്കുന്നവരോട് പറയാന്‍ ഇത്ര മാത്രം; നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ബ്ലോക്ക് ചെയ്യൂ; കാവ്യ മാധവന്റെ വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ ആരാധകന്റെ മറുപടി

സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവം അല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. കാവ്യയുടെ മാത്രമല്ല ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയുമൊക്കെയും വിശേഷങ്ങള്‍ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. ഇരുവരുടെയും ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കാവ്യയുടെ വശ്യ സൗന്ദര്യത്തെക്കുറിച്ച് ഉള്ള ചര്‍ച്ചകളും, നടിയുടെ മനോഹരമായ ചിത്രങ്ങളും ഒരു വീഡിയോയും വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കാവ്യക്ക് പിന്തുണ നല്‍കികൊണ്ടുള്ള ആരാധകരുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് ആരാധകര്‍ രംഗത്ത് എത്തിയത്.

'എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല. ഇന്ന് സഹതാരളായി അഭിനയിക്കുന്നവര്‍ക്കു പോലും ഫാന്‍ പേജ് ഉള്ളപ്പോള്‍ ഒരു ദശാബ്ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാന്‍ പേജ് ആയികൂടാ', എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ കാവ്യ ഫാന്‍ പേജുകളില്‍ വൈറലായി മാറുന്നത്.

'അവരുടെ അഭിനയ ചാരുതയ്‌ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും. ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും. അതു പൂര്‍ണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആര്‍ക്കും പറയാന്‍ പറ്റില്ല'

'നിങ്ങളില്‍ ചിലര്‍ അതില്‍ കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിലെ ശരികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അതിനു ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങള്‍ കാവ്യക്ക് വേണ്ടി ഫാന്‍ പേജ് തുടങ്ങിയതും. അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം.

'പിന്നെ വെറുക്കുന്നവരോടാണ്, ഞങ്ങളുടെ പേജില്‍ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. അതില്‍ എന്തേലും ബുദ്ധിമുട്ടുള്ളവര്‍ അണ്‍ഫോളോ ചെയ്‌തേക്കൂ. ഞങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാല്‍ ഞങ്ങള്‍ അത് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും. പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നുവെച്ചാല്‍ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫില്‍ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലര്‍ക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്', എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Actress kavya madhavan fans relpay for haters comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES