ഞാൻ ഇഷ്‌ടത്തിലായിട്ടുണ്ട്; ആ ഇഷ്‌ടം ഇങ്ങോട്ടുണ്ടോ എന്നറിയില്ല; വൈറലായി കല്യാണിയുടെ പോസ്റ്റ്

Malayalilife
topbanner
ഞാൻ  ഇഷ്‌ടത്തിലായിട്ടുണ്ട്; ആ ഇഷ്‌ടം ഇങ്ങോട്ടുണ്ടോ എന്നറിയില്ല; വൈറലായി കല്യാണിയുടെ പോസ്റ്റ്

ല്യാണി പ്രിയദര്‍ശനെ കുറിച്ച് അറിയാന്‍ മലയാളികള്‍ക്ക് അധികം ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇപ്പോൾ  ചില ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം.

കല്യാണി ആരെയെങ്കിലും പ്രണയിക്കുന്നോ, സഹതാരവുമായി ഇഷ്‌ടത്തിലാണോ ,വിവാഹം ഉടനെയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ  കല്യാണി തനിക്കു ഇഷ്‌ടപ്പെട്ട സഹതാരത്തിന്റെ ചിത്രം സഹിതം മറുപടി നൽകിക്കഴിഞ്ഞു.  കല്യാണിയുടെ പോസ്റ്റ് താൻ ഇഷ്‌ടത്തിലായിട്ടുണ്ട്, എന്നാൽ ആ ഇഷ്‌ടം ഇങ്ങോട്ടുണ്ടോ എന്നറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ്. ചിത്രങ്ങക്കൊപ്പം ഒരു വീഡിയോയും പങ്കിട്ടിട്ടുണ്ട്

 കല്യാണിയുടെ മനംകവർന്നത് തന്റെയൊപ്പം അഭിനയിച്ച ചുരുളൻ മുടിയുള്ള ഈ പട്ടിക്കുട്ടിയാണ്. ഒട്ടേറെപ്പേർ ഇൻസ്റ്റഗ്രാമിൽ ഇട്ട ഈ പോസ്റ്റിന് കമന്റുകൾ നൽകിക്കഴിഞ്ഞു.  കമന്റ് ചെയ്തവരിൽ കൃതി ഷെട്ടി, ചിന്മയി ശ്രീപാദ തുടങ്ങിയവർ  ഉൾപ്പെടുന്നു തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറയുന്നു

Actress kalyani priyadarshan instagram post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES