മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ജസീല പര്‍വീന്‍. നടി പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധയായത് സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. എന്നാൽ ഇപ്പോള്‍ എംജി ശ്രീകുമാര്‍ ആവതാരകനായി എത്തുന്ന പറയാം നേടാം പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി പരാപാടിയില്‍ മനസ് തുറന്നു.
ഇങ്ങനെ സഹോദരിയ്ക്ക് കല്യാണം ആയി. തനിയ്ക്ക് കല്യാണം ശരിയായിട്ടില്ല. ചിലത് നോക്കിയിരുന്നു. പക്ഷെ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം വിട്ടു പോകുന്നു. എനിക്ക് കുറച്ച് പ്രതീക്ഷകള്‍ എല്ലാം ഉണ്ട്. അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ കല്യാണം ഉടന്‍ ഉണ്ടാവും. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അത് വിവാഹത്തിലേയ്ക്ക് എത്തുമ്പോള്‍ പലപല കണ്ടീഷന്‍സ് വരുകയാണ്. പ്രധാനമായും മതമാണ് പ്രശ്‌നം. ഞങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്‌നമാവും. എനിക്ക് അത് പ്രശ്‌നമല്ല. പിന്നെ വരുന്നതെല്ലാം വ്യക്തി സ്വാതന്ത്രത്തിനും കരിയറിനുമെതിരെയുള്ളതാണ്. സമുദായത്തില്‍ നിന്ന് തന്നെ പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. പൊട്ടുവയ്ക്കുന്നതെല്ലാം വലിയ പ്രശ്നമാണ്. കഥാപാത്രത്തിന് വേണ്ടി ധരിയ്ക്കുന്ന വസ്ത്രധാരണവും ചിലര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല.
ഇതുപോലെ തന്നെ മറ്റൊരാള്‍ തന്നോട് കിടക്കപങ്കിടുമോ എന്ന് ചോദിച്ചുവെന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. പരസ്യ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. കോഡിനേറ്ററിന്റെ സുഹൃത്തായിരുന്നു ഇത്തരത്തില്‍ മോശമായി പെരുമാറിയത്. എന്നാല്‍ ഈ കോഡിനേറ്ററും ഇതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഒരുദിവസമല്ലേ അഡ്ജസ്റ്റ് ചെയ്യാനായിരുന്നു പരാതി പറഞ്ഞ തന്നോട് കോഡിനേറ്റര്‍ പറഞ്ഞത്.- ജസീല പറഞ്ഞു.